Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

പതിനാറാം ധനകാര്യ കമ്മീഷൻ അംഗങ്ങളെ നിയമിച്ചു

ന്യൂ ഡൽഹി : അജയ് നാരായണ് ഝാ, മുൻ സ്‌പെഷ്യൽ സെക്രട്ടറി ആനി ജോർജ് മാത്യു, അർത്ഥ ഗ്ലോബൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിരഞ്ജൻ രാജധ്യക്ഷ എന്നിവരെ പതിനാറാം ധനകാര്യ കമ്മീഷനിലെ മൂന്ന് മുഴുവൻ സമയ അംഗങ്ങളായി സർക്കാർ നിയമിച്ചു.

2023 ഡിസംബർ 31-ന് രൂപീകരിച്ച 16-ാമത് ധനകാര്യ കമ്മീഷൻ മുൻ നിതി ആയോഗ് വൈസ് ചെയർമാനായിരുന്ന അരവിന്ദ് പനഗരിയയാണ് അധ്യക്ഷൻ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷിനെ കമ്മീഷനിലെ പാർട്ട് ടൈം അംഗമായി നിയമിച്ചു.

ഇന്ത്യൻ രാഷ്ട്രപതിയുടെ അംഗീകാരത്തോടെയാണ് എല്ലാ അംഗങ്ങളും കമ്മീഷനിലേക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്.

16-ാം ധനകാര്യ കമ്മീഷൻ 2026 ഏപ്രിൽ 1 മുതൽ അഞ്ച് വർഷത്തേക്ക് 2025 ഒക്ടോബർ 31-നകം ശുപാർശകൾ നൽകും.

X
Top