Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വാട്‌സ്ആപ്പ് തകരാര്‍: മെറ്റ ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായതിന്റെ കാരണം വ്യക്തമാക്കാന്‍ മെറ്റാ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാര്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. ചൊവ്വാഴ്ചയാണ് രണ്ട് മണിക്കൂറോളം വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായത്.

തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമിന്റെ തടസ്സം ആന്തരിക തകരാറാണോ അതോ സൈബര്‍ ആക്രമണമാണോ എന്നറിയാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (എംഇഐടിവൈ) ആഗ്രഹിക്കുന്നു. കമ്പനിയുടെ സെര്‍വറുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനിഷ്ട സൈബര്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോദിക്കുന്നുണ്ട്. ഇക്കാര്യം കണ്ടുപിടിക്കുന്നതിന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുമായി (സെര്‍ട്ട്-ഇന്‍) ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രാലയം കമ്പനിയോട് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയാണ് വാട്‌സ്ആപ്പ് രണ്ട് മണിക്കൂറോളം പ്രവര്‍ത്തന രഹിതമായത്. ഉപയോക്താക്കള്‍ക്ക് ഈ സമയത്ത് വീഡിയോ സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. പ്രശ്‌നം പരിഹരിച്ചുവെന്നും ഉപയോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും കമ്പനി പിന്നീട് അറിയിച്ചു.

വാട്‌സാപ്പ് തകരാറിലായതായി സ്ഥിരീകരിച്ചെങ്കിലും ആഗോളതലത്തില്‍ സേവനം സ്തംഭിച്ചതെന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

X
Top