ന്യൂഡല്‍ഹി: സര്‍ക്കാറിന് നല്‍കാനുള്ള കുടിശ്ശികയുടെ ഒരു ഭാഗം വോഡഫോണ്‍ ഐഡിയ (Vi എന്ന് പുനര്‍നാമകരണം ചെയ്തു) ഇക്വിറ്റി ഓഹരികളാക്കി ഇഷ്യു ചെയ്യും. ഇതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയതായി കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. സ്‌പെക്ട്രം ലേലത്തിന്റെ തുകയും എജിആര്‍ കുടിശ്ശികകളുമായി 2,20,320 കോടി രൂപയാണ് കമ്പനി സര്‍ക്കാറിന് നല്‍കാനുള്ളത്.
ഇതില്‍ സ്‌പെക്ട്രത്തിനുള്ള 136650 കോടി രൂപയും എജിആര്‍ ബാധ്യതയായ 68590 കോടി രൂപയും ധനകാര്യങ്ങളില്‍ നിന്നുള്ള വായ്പയായ 15080 കോടി രൂപയും ഉള്‍പ്പെടും. ഇതിന്റെ ഒരു ഭാഗം ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ കമ്യൂണിക്കേഷന്‍സ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. 16,133.18 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളാണ് ഇതോടെ കമ്പനിയില്‍ സര്‍ക്കാറിനുണ്ടാകുക. 16.13 കോടി ഇക്വിറ്റി ഷെയറുകള്‍ 10 രൂപ വിലയില്‍ ഇഷ്യൂ ചെയ്യാന്‍ കമ്പനിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
10 രൂപയാണ് ഓഹരിയുടെ മുഖവില. 6.89 രൂപയിലാണ് നിലവില്‍ കമ്പനി ഓഹരിയില്‍ ട്രേഡ് നടക്കുന്നത്. കടം ഇക്വിറ്റിയിലേയ്ക്ക് മാറ്റാന്‍ കമ്പനി നേരത്തെ സന്നദ്ധതയറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍്‌ദ്ദേശം ഇപ്പോഴാണ് ലഭ്യമാകുന്നത്. ഇതോടെ ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലാതായി.
കമ്പനിയുടെ ബാധ്യതയില്‍ കുറവ് വരുത്താനും നീക്കം ഇടയാക്കി.