Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ക്രൂഡ് പെട്രോളിയം,ഡീസല്‍,എടിഎഫ് വിന്‍ഡ്ഫാള്‍ നികുതി കുറച്ചു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ ഗെയിന്‍സ് ടാക്‌സ് പരിഷ്‌കരിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച്, ക്രൂഡ് പെട്രോളിയത്തിന്റെ വിന്‍ഡ്ഫോള്‍ ടാക്‌സ് ടണ്ണിന് 5,050 രൂപയില്‍ നിന്ന് 4,350 രൂപയായും എടിഎഫിന്റെ പ്രത്യേക അധിക എക്‌സൈസ് തീരുവ ലിറ്ററിന് 6 രൂപയില്‍ നിന്ന് ഒരു രൂപയായും കുറച്ചു. കൂടാതെ, സര്‍ക്കാര്‍ ഡീസലിന്റെ പ്രത്യേക അധിക എക്‌സൈസ് തീരുവ ലിറ്ററിന് 7.5 രൂപയില്‍ നിന്ന് 3 രൂപയായി താഴ്ത്തിയിട്ടുണ്ട്.

പെട്രോളിന് മേലുള്ള പ്രത്യേക അധിക എക്‌സൈസ് തീരുവ പൂജ്യമായി തുടരും. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 25000 കോടി രൂപയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍ നികുതിയായി പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടാഴ്ചയിലുമാണ് പരിഷ്‌ക്കരണം.

ഊര്‍ജ്ജ കമ്പനികളുടെ സൂപ്പര്‍ നോര്‍മല്‍ ലാഭത്തിന് മേല്‍ ചുമത്തുന്ന നികുതിയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍. ഇത്തരത്തില്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഗണത്തില്‍ 2022 ജൂലൈ 1 നാണ് ഇന്ത്യ ചേരുന്നത്. ബാരലിന് 75 ഡോളര്‍ എന്ന പരിധിക്ക് മുകളില്‍ ലഭിക്കുന്ന വിലയില്‍ അഥവാ എണ്ണ ഉല്‍പ്പാദകര്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത ലാഭത്തിന് നികുതി ചുമത്തപ്പെടും.

വിദേശ കയറ്റുമതിയിലൂടെ റിഫൈനര്‍മാര്‍ നേടുന്ന മാര്‍ജിനുകള്‍ അടിസ്ഥാനമാക്കിയാണ് ലെവി നിശ്ചയിക്കുക. ഈ മാര്‍ജിനുകള്‍ പ്രാഥമികമായി അന്താരാഷ്ട്ര എണ്ണ വിലയും വിലയും തമ്മിലുള്ള വ്യത്യാസമാണ്.

X
Top