Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പെട്രോളിയം ക്രൂഡിന്റെ വിൻഡ്ഫാൾ നികുതി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ, പെട്രോളിയം ക്രൂഡിന്റെ വിൻഡ്ഫാൾ ടാക്സ് കുറച്ചു. ഒരു മെട്രിക് ടണ്ണിന് 5,200 രൂപയാണ് (62.33 ഡോളർ) കുറച്ചത്. 5,700 രൂപയിൽ നിന്നാണ് നികുതി താഴ്ത്തി നിശ്ചയിച്ചിരിക്കുന്നത്.

ഇന്ന് ജൂൺ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം എന്നിവയുടെ വിൻഡ്ഫാൾ ടാക്സ് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ടാക്സ് റിവൈസ് ചെയ്യാറുണ്ട്.

കഴിഞ്ഞ മെയ് 16ാം തിയ്യതിയും സർക്കാർ പെട്രോളിന്റെ വിൻഡ്ഫാൾ നികുതി കുറച്ചിരുന്നു. ഒരു ടൺ പെട്രോളിയത്തിന് 8,400 രൂപയിൽ നിന്ന് 5,700 രൂപ എന്ന തോതിലേക്കാണ് കുറവ് വരുത്തിയത്.

2022 വർഷത്തിലാണ് ഇന്ത്യ വിൻഡ്ഫാൾ ടാക്സ് നടപ്പാക്കിയത്. ക്രൂഡ് ഓയിൽ ഉല്പാദനം, ഗ്യാസൊലിൻ, ഡീസൽ, ഏവിയേഷൻ ഫ്യുവൽ കയറ്റുമതി എന്നിവയ്ക്ക് 2022 ജൂലൈ മുതലാണ് വിൻഡ്ഫാൾ നികുതി ബാധകമാക്കിയത്. സ്വകാര്യ ഓയിൽ കമ്പനികളെ നിയന്ത്രിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

വില ഉയർന്നു നിൽക്കുമ്പോൾ, ആഭ്യന്തര തലത്തിൽ വില്പന നടത്താതെ വിദേശ വിപണികളിലേക്ക് ക്രൂഡ് ഓയിൽ കയറ്റി അയച്ച് കമ്പനികൾ വലിയ മാർജിൻ നേടുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ടാക്സ് ഏർപ്പെടുത്തിയത്.

ഇതിനിടെ നിലവിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതി പുതിയ ഉയരത്തിലെത്തിയതായി ഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ മാസം റഷ്യ 1.96 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് കയറ്റുമതി നടത്തിയത്. ഇത് തൊട്ടു മുമ്പുള്ള മാസത്തേക്കാൾ 3% വർധനവാണ്.

കഴിഞ്ഞ ജൂലൈൈ മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇറക്കുമതിയാണ് മെയിൽ നടന്നത്. അതേ സമയം കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ പ്രതിദിനം 2.15 ബാരൽ എന്ന തോതിൽ ഇറക്കുമതി കുറഞ്ഞിട്ടുമുണ്ട്.

റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇത് തുടർച്ചയായ 23ാം മാസമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സപ്ലൈയറായി റഷ്യ നില കൊള്ളുന്നത്.

X
Top