പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

പൊതുമേഖലാ ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്രനീക്കം അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: ഓഹരി വിപണികൾ മികച്ച മുന്നേറ്റം നടത്തുന്ന അവസരത്തിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ.

2024 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 51,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 30,000 കോടി രൂപയുടെ കുറവുണ്ടായേക്കാമെന്നാണ് സൂചന.

2023-24 ൽ, ഐഡിബിഐ ബാങ്കിലെ ഓഹരി വിൽപ്പനയിലൂടെയും സർക്കാർ ഉടമസ്ഥതയിലുള്ള എൻഎംഡിസി സ്റ്റീലിന്റെ സ്വകാര്യവൽക്കരണത്തിലൂടെയും ഏകദേശം 30,000 കോടി രൂപയാണ് പ്രതീക്ഷിച്ചത്.

ബാങ്കിംഗ് റെഗുലേറ്ററായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്രമങ്ങളിലെ കാലതാമസം ഐഡിബിഐയുടെ ഓഹരി വിൽപന അനിശ്ചിതത്വത്തിലാക്കി.

അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എൻഎംഡിസി സ്റ്റീലിന്റെ വിൽപ്പനയും ഉടനുണ്ടാകില്ല. കമ്പനിയുടെ പ്രധാന പ്ലാന്റ് ഛത്തീസ്ഗഡിലാണ്, അവിടെ നിരവധി പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമെന്ന നിലയ്ക്ക് എൻഎംഡിസിയുടെ ഓഹരിവിൽപ്പനയ്ക്ക് പൊതുജനങ്ങൾ എതിരാണ്. ജനവികാരം എതിരായത് കാരണം കേന്ദ്ര സർക്കാർ ധൃതിപിടിച്ച് ഓഹരിവിൽപ്പന നടത്തിയേക്കില്ല.

നടപ്പ് സാമ്പത്തിക വർഷത്തിൽ ചില ചെറിയ ഓഹരി വിറ്റഴിക്കലുകൾ നടത്താമെങ്കിലും, മൊത്തത്തിലുള്ള ലക്ഷ്യത്തിന്റെ പകുതിയേക്കാൾ കുറവായിരിക്കും.ഈ വർഷം ഇതുവരെ 8,000 കോടി രൂപ ഓഹരി വിൽപ്പനയിലൂടെ സർക്കാരിന് ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

നടപ്പുവർഷത്തെ വരുമാനത്തിലെ കുറവ് സർക്കാർ സ്ഥാപനങ്ങൾ സർക്കാരിന് നൽകുന്ന ഉയർന്ന ലാഭവിഹിതത്തിലൂടെ നികത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 20,300 കോടി രൂപയാണ് ലാഭവിഹിതമായി സർക്കാരിന് ലഭിച്ചത്.

43,000 കോടി രൂപ ഈ ഇനത്തിലൂടെ സമാഹരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കു കൂട്ടൽ.

X
Top