Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇടക്കാല ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്ന് ഉറ്റുനോക്കി രാജ്യം

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ കാലത്തെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.

തിരഞ്ഞെടുപ്പു വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.

ധനക്കമ്മി ഉയരുന്നു; 9.82 ലക്ഷം കോടി
കേന്ദ്രസർക്കാരിന്റെ ധനക്കമ്മി സാമ്പത്തിക വർഷത്തിന്റെ ആദ്യ 9 മാസം കൊണ്ട് ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 55% കടന്നു.

ഏപ്രിൽ–ഡിസംബർ കാലയളവിൽ ധനക്കമ്മി 9.82 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ ഇത് 59.8 ശതമാനമായിരുന്നു.

17.86 ലക്ഷം കോടി രൂപയിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.

X
Top