മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

ആർഐഎൽ-ബിജിഇപിഎൽ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പദ്ധതിയിട്ട് സർക്കാർ

ന്യൂഡൽഹി: പടിഞ്ഞാറൻ ഓഫ്‌ഷോറിലെ മുക്ത, തപ്തി, എണ്ണ-വാതക പാടങ്ങൾ എന്നിവയുടെ കോസ്റ്റ് റിക്കവറി തർക്കത്തിൽ റിലയൻസ് ഇൻഡസ്ട്രീസിനും (ആർഐഎൽ) ഷെല്ലിന്റെ ഉടമസ്ഥതയിലുള്ള ബിജി എക്‌സ്‌പ്ലോറേഷൻ ആൻഡ് പ്രൊഡക്ഷൻ ഇന്ത്യയ്ക്കും (ബിജിഇപിഎൽ) അനുകൂലമായ ഇംഗ്ലീഷ് കൊമേഴ്‌സ്യൽ കോടതി ആർബിട്രേഷൻ വിധിക്കെതിരെ അപ്പീൽ നൽകാൻ ആലോചിക്കുന്നതായി സർക്കാർ അറിയിച്ചു. ആർഐഎൽ, ബിജിഇപിഎൽ എന്നിവയ്ക്ക് അനുകൂലമായ 111 മില്യൺ ഡോളറിന്റെ അന്താരാഷ്ട്ര ആർബിട്രേഷൻ അവാർഡിനെതിരെയുള്ള ഇന്ത്യയുടെ അപ്പീൽ ഇംഗ്ലീഷ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. ഇംഗ്ലീഷ് വാണിജ്യ കോടതി പുറപ്പെടുവിച്ച ഈ വിധിയെ ചോദ്യം ചെയ്യാൻ ഇന്ത്യൻ സർക്കാരിന് അവകാശമുണ്ട് എന്ന് പെട്രോളിയം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കോസ്റ്റ് റിക്കവറി വ്യവസ്ഥകൾ, സംസ്ഥാനത്തിനുള്ള ലാഭം, 2010 ഡിസംബർ 16-ന് നൽകേണ്ട റോയൽറ്റി ഉൾപ്പെടെയുള്ള നിയമാനുസൃത കുടിശ്ശിക തുക എന്നിവയുൾപ്പെടെ ഉള്ള വിഷയങ്ങളിലാണ് ആർഐഎല്ലും, ബിജിഇപിഎലും സർക്കാരിനെ നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത്. ഇതുവരെ, ഇതിന്റെ ഭാഗമായി ട്രിബ്യൂണൽ 8 ഭാഗിക അവാർഡുകൾ പാസാക്കിയിട്ടുണ്ട്. കൂടാതെ, 2016-ൽ ട്രൈബ്യൂണൽ പാസാക്കിയ അന്തിമ വിധിയിലെ 69 വിഷയങ്ങളിൽ 66 എണ്ണവും സർക്കാരിന് അനുകൂലമായിരുന്നു.

X
Top