ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേരളത്തിലെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ ഉടൻ വർധിക്കും

തിരുവനന്തപുരം: സർക്കാർസേവനങ്ങൾക്കുള്ള ഫീസുകൾ ഉടൻകൂടും. എല്ലാതരം സേവനങ്ങൾക്കും ഫീസുകൾകൂട്ടാൻ ധനവകുപ്പ് മറ്റു വകുപ്പകൾക്ക് അനുമതി നൽകി. 26-നുമുൻപ്‌ അതത് വകുപ്പുകൾ ഉത്തരവിറക്കാനും ആവശ്യപ്പെട്ടു.

സാമ്പത്തികപ്രതിസന്ധി കാരണം സർക്കാരിന്റെ വരുമാനംകൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണിത്.

വിദ്യാർഥികളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും ബാധിക്കുന്ന ഫീസുകൾ കൂട്ടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മറ്റിനങ്ങളിൽ ഏതിനൊക്കെ എത്ര കൂട്ടണമെന്ന് അതത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാം. വകുപ്പുകളുടെ ഉത്തരവുകൾ ഇറങ്ങിയാലേ അധികബാധ്യത വ്യക്തമാകൂ.

ആറുമാസത്തിനകം ഏതിനും വർധന വരുത്താം. പൊതുമേഖലാസ്ഥാപനങ്ങളും സർക്കാരിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഫീസുകൾ കൂട്ടണം.

സാധാരണയായി നികുതി, നികുതീതര വരുമാനം കൂട്ടാനുള്ള നിർദേശങ്ങൾ ബജറ്റിലാണ് പ്രഖ്യാപിക്കുക. ഇത്തവണ നികുതീതര ഇനങ്ങളിൽ കോടതിഫീസും മോട്ടോർ വാഹനവകുപ്പിന്റെ ചില ഫീസുകളും മാത്രമാണ് കൂട്ടിയത്.

അതിനുപകരം മന്ത്രിസഭായോഗം തീരുമാനമെടുത്താണ് കൂട്ടുന്നത്.

X
Top