തിരുവനന്തപുരം: ഐടി കമ്പനികൾക്ക് സർക്കാർ ഭൂമി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കണ്ണൂർ ഐടി പാർക്കിനായി 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാൻ സാധിക്കും. വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐടി പാർക്കുകൾ ആരംഭിക്കുന്നത്.
ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടി രൂപയും വകയിരുത്തി. കുസാറ്റിന് 69 കോടി രൂപയും അനുവദിച്ചു. മൂന്ന് സർവകലാശലകളിൽ മികവിന്റെ കേന്ദ്രം തുടങ്ങാൻ 25 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.