ന്യൂഡൽഹി: രാജ്യത്തെ ടൂറിസം മേഖലയിൽ സർക്കാർ ഗണ്യമായ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 2024ലെ ഇടക്കാല ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനം.
ആഭ്യന്തര ടൂറിസം, തുറമുഖ കണക്റ്റിവിറ്റി, എന്നിവയ്ക്കുള്ള പ്രോജക്ടുകൾ ലക്ഷദ്വീപിൽ ഉൾപ്പെടെ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മാലദ്വീപുമായുള്ള നയതന്ത്ര തർക്കത്തോടെ നിരവധി ഇന്ത്യക്കാർ ലക്ഷദ്വീപിനെ ഒരു ബദൽ ടൂറിസം സ്ഥാനമായി കണ്ടുതുടങ്ങിയിട്ടുണ്ട്.
മാലദ്വീപ് ഇന്ത്യൻ യാത്രികർക്ക് ഏറെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രമായിരുന്നു. മാലദ്വീപുമായുള്ള നയതന്ത്ര തർക്കത്തിനിടയിലാണ് ടൂറിസം സംബന്ധിച്ച ഈ ബജറ്റ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.