![](https://www.livenewage.com/wp-content/uploads/2022/07/idbi-b.png)
ഡൽഹി: സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും (എൽഐസി) ചേർന്ന് ഐഡിബിഐ ബാങ്കിന്റെ 65 ശതമാനം വരെ ഓഹരികൾ വിറ്റഴിച്ചേക്കാമെന്നും, അടുത്ത സാമ്പത്തിക വർഷത്തോടെ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായും ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ താൽപ്പര്യ പ്രകടനങ്ങൾ (EOI) ഇതുവരെ പുറത്തുവന്നിട്ടിലെന്നും, ഇതിനായി ഒരു നിശ്ചിത പ്രക്രിയ പിന്തുടരേണ്ടതുണ്ടെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം, കഴിഞ്ഞ 3 മാസത്തിനിടെ ബാങ്കിന്റെ ഓഹരി 21 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഐഡിബിഐ ബാങ്കിലെ ഓഹരി വിൽപ്പനയ്ക്കുള്ള ഇഒഐയുടെ ലക്ഷ്യമായി സർക്കാർ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളെ നോക്കുന്നതായി സിഎൻബിസി-ടിവി18 റിപ്പോർട്ട് ചെയ്തു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ സർക്കാരിന് 9 മുതൽ 12 മാസം വരെ സമയപരിധി ബാക്കിയുണ്ട്. ആർബിഐയുമായുള്ള ചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും, ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്ക് ഭൂരിപക്ഷം നൽകാൻ സാധ്യതയുണ്ടെന്നും മാധ്യമ റിപ്പോർട്ട് സൂചിപ്പിക്കുന്നു.