Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

2025 വരെ എസ്ബിഐയുടെ എംഡിയായി വിനയ് എം ടോൺസെയെ സർക്കാർ നിയമിച്ചു

മുംബൈ :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി വിനയ് എം. ടോൺസെയെ ഇന്ത്യാ ഗവൺമെന്റ് നിയമിച്ചു. ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോയാണ് ( FSIB ) നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിന്റെ ഡെപ്യൂട്ടി എംഡിയായി സേവനമനുഷ്ഠിക്കുന്ന ടോൺസെയെ പ്രസ്തുത തസ്തികയിലേക്ക് സ്ഥാപനങ്ങൾ ശുപാർശ ചെയ്തത് .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് എഫ്‌എസ്‌ഐബി ശുപാർശയിൽ അന്തിമ തീരുമാനമെടുത്തത് .

സ്വാമിനാഥൻ ജാനകിരാമൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിതനായതിനെ തുടർന്ന് ജൂണിൽ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവിന്റെ വലിപ്പവും വ്യാപ്തിയും കാരണം എസ്ബിഐയിലെ എംഡി പോസ്റ്റ് അഭിമാനകരമാണ്. ടോൺസെ പറഞ്ഞു

ആർബിഐ ഡെപ്യൂട്ടി ഗവർണർ സ്വാമിനാഥൻ കോർപ്പറേറ്റ് ബാങ്കിംഗ് എംഡിയും എസ്ബിഐയുടെ വലിയ കോർപ്പറേറ്റ് വാണിജ്യ വായ്പാ ബിസിനസുകളുടെയും ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ചുമതല വഹിച്ചിരുന്നു

X
Top