പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

എല്‍പിജി വില 200 രൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍, തീരുമാനം ഉത്സവസീസണിനോടനുബന്ധിച്ച്

ന്യൂഡല്‍ഹി: ഉത്സവസീസണിനോടനുബന്ധിച്ച് ഗാര്‍ഹികാവശ്യത്തിനുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) വില കുറച്ചു. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 33 കോടി ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്.

എല്‍പിജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 200 രൂപ കുറച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള സബ്‌സിഡി 400 രൂപയായി.എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്‌സിഡി ലഭിക്കുമെന്നും കൂടാതെ, പിഎം ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള ഉപയോക്താക്കള്‍ക്ക് നിലവിലുള്ളതിന് പുറമെ ഇപ്പോള്‍ പ്രഖ്യാപിച്ച സബ്‌സിഡിയും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

അധിക സബ്‌സിഡി ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 75 ലക്ഷം അധിക ഉജ്ജ്വല കണക്ഷനുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല ഗുണഭോക്താക്കളുടെ എണ്ണം ഇതോടെ 10.35 കോടിയായി.

എല്‍പിജി സിലിണ്ടറിന് 200 രൂപ അധിക സബ്‌സിഡി നല്‍കുമ്പോള്‍ ഖജനാവിനുണ്ടാകുന്ന നഷ്ടം 7,680 കോടി രൂപയാണ്.

X
Top