Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി എടുത്തുകളഞ്ഞു

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വിന്‍ഡ്ഫാള്‍ നികുതി 4100 രൂപയില്‍ നിന്ന് പൂജ്യമാക്കി കുറച്ചു. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങളുടെ വിന്‍ഡ്ഫാള്‍ നികുതി നേരത്തെ എടുത്തുമാറ്റിയിരുന്നു. ഏപ്രില്‍ നാലിന് ക്രൂഡിന്റെ വിന്‍ഡ്ഫാള്‍ നികുതി 3500 രൂപയില്‍ നിന്നും പൂജ്യമായി കുറച്ചിരുന്നു.

ഏപ്രില്‍ 19 ന് ക്രൂഡ് നികുതി 6400 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. പിന്നീടത് 4100 രൂപയാക്കി താഴ്ത്തുകയും ഇപ്പോള്‍ വീണ്ടും എടുത്തുമാറ്റുകയും ചെയ്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു.

അപ്രതീക്ഷിത നേട്ടമെന്ന നിലയില്‍ എണ്ണ നിര്‍മ്മാതാക്കള്‍ വന്‍ ലാഭം നേടി. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആദ്യമായി സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ നികുതി ഏര്‍പ്പെടുത്തിയത്. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 25000 കോടി രൂപയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍ നികുതിയായി പ്രതീക്ഷിക്കുന്നത്.

എല്ലാ രണ്ടാഴ്ചയിലുമാണ് പരിഷ്‌ക്കരണം.

X
Top