Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

2023 സാമ്പത്തികവര്‍ഷത്തിലെ സര്‍ക്കാര്‍ കടം 155.6 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: 2023 മാര്ച്ച് അവസാനത്തില്‍ കേന്ദ്ര സര്ക്കാരിന്റെ കടം 155.6 ലക്ഷം കോടി രൂപ അഥവാ ജിഡിപിയുടെ 57.1 ശതമാനമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. രാജ്യസഭയില്‍ രേഖാമൂലമുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020-21 ല്‍ ജിഡിപിയുടെ 61.5 ശതമാനമായിരുന്നു കടം.

സംസ്ഥാന സര്‍ക്കാരുകളുടെ കടം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 28 ശതമാനമാണ്.

മൂലധന ചെലവ്
മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്‌സിഎഫ്) 54.35 ലക്ഷം കോടി രൂപയായതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി ചൗധരി പറഞ്ഞു. 2018-19 ല്‍ ഇത് 45.41 ലക്ഷം കോടി രൂപയായിരുന്നു(സ്ഥിരമായ 2011-12 വിലകള്‍).

സംസ്ഥാനങ്ങള്ക്കുള്ള പ്രത്യേക സഹായ പദ്ധതി (2020-21, 2021-22), മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്ക്കുള്ള പ്രത്യേക സഹായ പദ്ധതി (2022-23, 2023-24) എന്നിവ സര്ക്കാര് നടപ്പാക്കുന്നുണ്ട്. മൂലധനചെലവ് ഇനത്തിലാണ് ഈ സഹായ പദ്ധതികള്‍ നല്‍കുന്നത്. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ മൂലധനച്ചെലവിനായി 50 വര്‍ഷ പലിശ രഹിത വായ്പ അനുവദിക്കുന്നു.

സംസ്ഥാനങ്ങള്‍ക്ക് (മൂലധനച്ചെലവ് / നിക്ഷേപം എന്നിവയ്ക്കായി ) 2022-23 അവസാനത്തോടെ 84,883.90 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 29,517.66 കോടി രൂപയും വിതരണം ചെയ്തു. കാപക്‌സ് അടിസ്ഥാനമാക്കിയ വളര്‍ച്ച തന്ത്രമാണ് സര്‍ക്കാര്‍ പരീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂലധന നിക്ഷേപ വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിച്ചു.

ഇത് വഴി സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുകയും സ്വകാര്യമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മൂലധനച്ചെലവ് 2022-23 ല്‍ ജിഡിപിയുടെ 2.7 ശതമാനമായി ഉയര്‍ന്നു. 2020-21 ലെ ജിഡിപിയുടെ 2.15 ശതമാനമായിരുന്നു കാപക്‌സ്.

2023-24 ലെ കേന്ദ്ര ബജറ്റ് കൂടുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുമുണ്ട്. മൂലധന നിക്ഷേപ വിഹിതം 33 ശതമാനം വര്‍ദ്ധിച്ച് 10 ലക്ഷം കോടി രൂപയായി (ജിഡിപിയുടെ 3.3 ശതമാനം). തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കാപക്‌സ് ഇത്രയും വര്‍ദ്ധിക്കുന്നത്.

2023-24 സാമ്പത്തിക വര്ഷത്തില് ‘ഫലപ്രദമായ മൂലധന ചെലവ്’ 13.7 ലക്ഷം കോടി രൂപയായി (ജിഡിപിയുടെ 4.5 ശതമാനം) ബജറ്റ് ചെയ്തതായും മന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ ഈ ശക്തമായ ഇടപെടല്‍ സ്വകാര്യ നിക്ഷേപത്തിലെ കുതിച്ചുചാട്ടത്തിന് കാരണമാകും.

ധനകമ്മി
ധനക്കമ്മി കുറയ്ക്കുന്നതിനും വിവിധ നടപടികള്‍ സ്വീകരിച്ചു. നികുതി അടവ് എളുപ്പമാക്കുക,ചെലവ് യുക്തിസഹമാക്കുക എന്നിവ അതില്‍ ഉള്‍പ്പെടുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം പിന്തുടരുകയാണ് സര്‍ക്കാര്‍. ഇന്ത്യയെ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുന്നതിനുള്ള ശ്രമവും നടക്കുന്നു.

ഇതിനായി മാക്രോ തല വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതോടൊപ്പം മൈക്രോ തലത്തില്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ,ഫിന്‍ടെക്ക്, സാങ്കേതികവിദ്യ പ്രാപ്തമാക്കിയ വികസനം, ഊര്‍ജ്ജ പരിവര്‍ത്തനം, കാലാവസ്ഥാ പ്രവര്‍ത്തനം, നിക്ഷേപ വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഏവരേയും ഉള്‍ക്കൊള്ളുന്ന നടപടികളാണ് ഇത്.

ചരക്ക് സേവന നികുതി (ജിഎസ്ടി), പാപ്പരത്ത കോഡ് (ഐബിസി), കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ ഗണ്യമായ കുറവ്, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തന്ത്രങ്ങള്‍, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമുകള്‍ എന്നിവയുള്‍പ്പെടെ പ്രധാന പരിഷ്‌കാരങ്ങള്‍ 2014 ല്‍ പ്രാബല്യത്തില്‍ വന്നു.

X
Top