ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സെക്യൂരിറ്റികള്‍ വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ സമാഹരിച്ചത് 5.77 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഡേറ്റഡ് സെക്യൂരിറ്റികള്‍ വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ 5.77 ലക്ഷം കോടി രൂപ സമാഹരിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതാണിത്. ഇതേ കാലയളവില്‍ ഇന്‍സ്ട്രുമെന്റിലൂടെ സ്വരൂപിച്ച അറ്റ തുക 4.18 ലക്ഷം കോടി രൂപയാണ്.

സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍, ബാഹ്യ വായ്പകള്‍, സ്റ്റേറ്റ് പ്രൊവിഡന്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്രോതസ്സുകള്‍ വഴിയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്.2023-24 ല്‍ 17.99 ലക്ഷം കോടി രൂപയുടെ അറ്റ കടം കേന്ദ്രസര്‍ക്കാര്‍ സമാഹരിക്കും.അതായത് കേന്ദ്ര ബജറ്റിന്റെ 40 ശതമാനം.

പ്രധാനമായും ധനകമ്മി പരിഹരിക്കുന്നതിനാണിത്. 45.03 ലക്ഷം കോടിയുടെ ബജറ്റാണ് ഫെബ്രുവരിയില്‍ ധനമന്ത്രി അവതരിപ്പിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഡേറ്റഡ് സെക്യൂരിറ്റികളില്‍ നിന്ന് 15.4 ലക്ഷം കോടി രൂപ വായ്പ കണ്ടെത്തും.

2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വായ്പയായ 14.21 ലക്ഷം കോടിയേക്കാള്‍ കൂടുതല്‍. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങള്‍ വായ്പയെടുക്കുന്നത് സ്വന്തം ബാലന്‍സ് ഷീറ്റിന്റെ ബലത്തിലാണെന്നും ധനമന്ത്രി പറഞ്ഞു.

X
Top