Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വിമാനങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് വാടകയ്ക്ക് എടുക്കാൻ അനുമതി

ന്ത്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള നിയമങ്ങളില്‍ കേന്ദ്രവ്യോമയാന മന്ത്രാലയം ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് കമ്പനികള്‍ക്ക് വലിപ്പമേറിയ വിമാനങ്ങള്‍ ഒരു വര്‍ഷത്തേക്ക് വെറ്റ് ലീസിന് എടുക്കാമെന്ന വ്യവസ്ഥ.

എയര്‍ ട്രാഫിക്കിന്റെ പ്രധാന അന്താരാഷ്ട്ര കേന്ദ്രമാക്കി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ, വൈഡ് ബോഡി വിമാനങ്ങള്‍ക്ക് ആറ് മാസത്തേക്ക് മാത്രമാണ് വെറ്റ് ലീസിംഗ് അനുവദിച്ചിരുന്നത്.

ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് എടുക്കാം

വ്യോമയാന നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും വൈഡ് ബോഡി വിമാനങ്ങള്‍ പറത്താന്‍ ആഗ്രഹിക്കുന്ന വിമാനക്കമ്പനികള്‍ക്ക് ഒരു വര്‍ഷത്തേക്ക് വെറ്റ് ലീസില്‍ അത്തരം വിമാനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബി777 വിമാനങ്ങള്‍ ഉള്‍പ്പെടുത്തും

എല്ലാ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും അവരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഇളവുകള്‍ ലഭ്യമാകുമെന്ന് വ്യോമയാന മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെ ആശ്രയിച്ചാകും മന്ത്രാലയം അപേക്ഷകള്‍ പരിഗണിക്കുക. ‘നിലവിലെ ശൈത്യകാല ഷെഡ്യൂളില്‍ B777 വിമാനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.’- എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആറുമാസം വിമാനങ്ങള്‍ ലഭ്യമായിരുന്നു

കഴിഞ്ഞ മാസം, ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ ഇന്‍ഡിഗോയെ ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ നിന്ന് ആറ് മാസത്തേക്ക് വെറ്റ് ബോഡി ബോയിംഗ് വിമാനങ്ങള്‍ വെറ്റ് ലീസിന് അനുവദിച്ചിരുന്നു.

വെറ്റ് ലീസ് ക്രമീകരണത്തിന് കീഴില്‍, ഓപ്പറേറ്റിംഗ് ക്രൂവിനും എഞ്ചിനീയര്‍മാര്‍ക്കുമൊപ്പം വിമാനം പാട്ടത്തിനെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

യുഎസിലേക്കും യൂറോപ്പിലേക്കും വെറ്റ് ലീസില്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് ആ ക്രമീകരണം ഒരു വര്‍ഷത്തേക്ക് തുടരാന്‍ അനുവദിക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൂടുതല്‍ കാലയളവിലേക്ക് വിമാനങ്ങള്‍ വെറ്റ് ലീസിംഗ് അനുവദിക്കുക എന്ന ആശയം കൂടുതല്‍ വൈഡ് ബോഡി വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ കാരിയറുകളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യയും സ്ഥിരത കൈവരിക്കുന്നുണ്ടെന്നും കൂടുതല്‍ വൈഡ് ബോഡി വിമാനങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

X
Top