ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണത്തിനായി താല്‍പര്യ പ്രകടന പത്രിക (ഇഒഐ) സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 7 വരെ നീട്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) ബുധനാഴ്ച പ്രസ്താവനയിറക്കി. ഇഒഐകളുടെ ഫിസിക്കല്‍ കോപ്പികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 23 മുതല്‍ ജനുവരി 14 വരെയാക്കിയിട്ടുണ്ട്. സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം വില്‍ക്കാനും ബാങ്കിന്റെ നിയന്ത്രണം വിട്ടുകൊടുക്കാനും ലക്ഷ്യമിടുന്നു.
ഒക്ടോബര്‍ 27-ന്, ഡിപാം ശുദ്ധിപത്രം പുറപ്പെടുവിച്ചിരുന്നു. പിഐഎമ്മി-ലെ (പ്രാഥമിക വിവര മെമ്മോറാണ്ടം) രേഖാമൂലമുള്ള ചോദ്യങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 10 വരെ നീട്ടുകയും ചെയ്തു. ഐഡിബിഐ ബാങ്കിന്റെ 94.71 ശതമാനവും എല്‍ഐസിക്കും സര്‍ക്കാരിനുമാണ്.
ലേലത്തില്‍ വിജയിച്ചയാള്‍ക്ക് ഓഹരി പങ്കാളിത്തത്തിന്റെ 5.28 ശതമാനം ഓപ്പണ്‍ ഓഫറിലൂടെ സ്വന്തമാക്കേണ്ടി വരും. വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 22500 കോടി രൂപ അറ്റ ആസ്തിവേണമെന്നും ബാങ്ക് യോഗ്യത നേടുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മൂന്ന് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഡിപാം നേരത്തെ അറിയിച്ചിരുന്നു.
കണ്‍സോര്‍ഷ്യമാണെങ്കില്‍, പരമാവധി നാല് അംഗങ്ങള്‍ മാത്രമേ പാടൂ. ലേലക്കാരന്‍
ഏറ്റെടുക്കല്‍ തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഇക്വിറ്റി മൂലധനത്തിന്റെ 40 ശതമാനമെങ്കിലും അടച്ചിരിക്കണം.