രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പൊതുമേഖലാ ഓഹരിവില്പന: കേന്ദ്രം നേടിയത് ₹31,000 കോടി

കൊച്ചി: പൊതുമേഖലാ ഓഹരിവില്പനയിലൂടെ നടപ്പ് സാമ്പത്തികവർഷം ഇതിനകം കേന്ദ്രസർക്കാർ സമാഹരിച്ചത് 31,106 കോടി രൂപ. 20,516 കോടി രൂപയും ലഭിച്ചത് എൽ.ഐ.സിയുടെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) വഴിയാണ്. 3,058 കോടി രൂപ ഒ.എൻ.ജി.സിയുടെ ഓഫർ ഫോർ സെയിൽ വഴി നേടി.

സ്വകാര്യബാങ്കായ ആക്‌സിസ് ബാങ്കിലെ ഓഹരികൾ വിറ്റഴിച്ച് 3,839 കോടി രൂപയും ഐ.ആർ.സി.ടി.സിയുടെ ഓഫർ ഫോർ സെയിലിലൂടെ 2,723 കോടി രൂപയും ലഭിച്ചു.

നടപ്പ് സാമ്പത്തികവർഷം 65,000 കോടി രൂപ പൊതുമേഖലാ ഓഹരിവില്പനയിലൂടെ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ആദ്യം ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. പിന്നീടിത് 50,000 കോടി രൂപയായി കുറച്ചു. കൊൽക്കത്ത ആസ്ഥാനമായ സ്വകാര്യ വ്യവസായക്കമ്പനിയായ ഐ.ടി.സി ലിമിറ്റഡിൽ കേന്ദ്രസർക്കാരിന് 7.86 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.

ഇത് നടപ്പുവർഷം തന്നെ വിറ്റൊഴിയാൻ കേന്ദ്രം ശ്രമിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. മാർച്ചിനകം ഐ.ടി.സി ഓഹരികൾ വിറ്റൊഴിയാൻ സർക്കാരിന് സാധിച്ചാൽ നടപ്പുവർഷത്തെ ബഡ്‌ജറ്റ് ലക്ഷ്യം കാണാൻ കഴിയും. എന്നാൽ, ഐ.ടി.സി ഓഹരിവില്പന നീക്കം ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) നിഷേധിച്ചിട്ടുണ്ട്.

പൊതുമേഖലാ ടെലികോം കമ്പനിയായ എം.ടി.എൻ.എല്ലിനെ ഓഹരിവിപണിയിൽ നിന്ന് ഡിലിസ്‌റ്റ് ചെയ്യാൻ കേന്ദ്രം ഒരുങ്ങുന്നു. ബി.എസ്.എൻ.എല്ലിൽ കമ്പനിയെ ലയിപ്പിക്കുന്നതിന് മുന്നോടിയായാണിത്. ബി.എസ്.എൻ.എൽ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌തിട്ടില്ല.

ലയനം അടുത്തവർഷം പൂർണമാകുമെന്നാണ് വിലയിരുത്തൽ.

X
Top