ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ത്തി

ന്യൂഡല്‍ഹി:ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ധനമന്ത്രാലയം ഉയര്‍ത്തി. ജനുവരി-മാര്‍ച്ച് പാദത്തിലേയ്ക്കുള്ള വര്‍ദ്ധനവാണിത്. തുടര്‍ച്ചയായ രണ്ടാം ത്രൈമാസത്തിലാണ് സര്‍ക്കാര്‍ നിരക്കുയര്‍ത്തുന്നത്.

20 മുതല്‍ 110 ബേസിസ് പോയിന്റ് വരെയാണ് ഉയര്‍ച്ച. നിലവില്‍ 4.0 മുതല്‍ 7.6 ശതമാനം വരെയാണ് പലിശ നിരക്ക്. സേവിംഗ്‌സ് ഡെപോസിറ്റിന്റെ പലിശ നിരക്ക് 4 ശതമാനമായി നിലനിര്‍ത്തിയപ്പോള്‍ ഒരു വര്‍ഷ നിക്ഷേപത്തിന്റെത് 6.6 ശതമാനമായും രണ്ട് വര്‍ഷത്തിന്റേത് 6.8 ശതമാനമായും 5 വര്‍ഷത്തിന്റേത് 7 ശതമാനമായും 5 വര്‍ഷ റിക്കറിംഗ് നിക്ഷേപത്തിന്റേത് 5.8 ശതമാനമായും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പദ്ധതിയുടേത് 8 ശതമാനമായും പ്രതിമാസ വരുമാന അക്കൗണ്ട് 7.1 ശതമാനമായും ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് 7 ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പദ്ധതി 7.1 ശതമാനമായും കിസാന്‍ വികാസ് പത്ര 120 മാസത്തേയ്ക്ക് 7.2 ശതമാനമായും സുകന്യ സമൃദ്ധി അക്കൗണ്ട് പദ്ധതി 7.6 ശതമാനമായുമാണ് ഉയര്‍ത്തിയത്.

യഥാക്രമം 5.5%,5.7%,5.8%,6.7%,5.8%,7.6%,6.7%,6.8%7.1%,7%(123 മാസത്തേയ്ക്ക്),7.6% എന്നിങ്ങനെയാണ് നിലവിലെ നിരക്കുകള്‍.

X
Top