സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരണത്തിന് സർക്കാർ ബിഡ് ക്ഷണിച്ചു

മുംബൈ: ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരണത്തിന് നിക്ഷേപകരിൽ നിന്ന് സർക്കാർ വെള്ളിയാഴ്ച ബിഡ് ക്ഷണിച്ചു. സർക്കാരും, എൽഐസിയും ചേർന്ന് ഐഡിബിഐ ബാങ്കിലെ അവരുടെ മൊത്തം 60.72 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്.

ബിഡ്ഡുകളോ താൽപ്പര്യ പ്രകടനമോ (EoI) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ഡിസംബർ 16 ആണ്. നിലവിൽ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) ഐഡിബിഐ ബാങ്കിന്റെ ഓഹരി മൂലധനത്തിന്റെ 49.24 ശതമാനം പ്രതിനിധീകരിക്കുന്ന 529.41 കോടി ഓഹരികൾ കൈവശമുള്ളപ്പോൾ, സർക്കാരിന്റെ കൈവശം ബാങ്കിന്റെ 45.48 ശതമാനം വരുന്ന 488.99 കോടി ഓഹരികളാണ് ഉള്ളത്.

ഇതിൽ, സർക്കാർ 30.48 ശതമാനവും എൽഐസി 30.24 ശതമാനം ഓഹരികളുമാണ് വിൽക്കുന്നത്. നിർദിഷ്ട ഇടപാടിൽ ഐഡിബിഐ ബാങ്കിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 60.72 ശതമാനം, മാനേജ്‌മെന്റ് നിയന്ത്രണ കൈമാറ്റം എന്നിവ ഉൾപ്പെടുന്നു.

വെള്ളിയാഴ്ച ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ ബിഎസ്‌ഇയിലെ മുൻ ക്ലോസിനേക്കാൾ 0.71 ശതമാനം ഉയർന്ന് 42.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വിപണി വിലയനുസരിച്ച് 60.72 ശതമാനം ഓഹരിയുടെ മൂല്യം 27,800 കോടി രൂപയിലധികം വരും.

X
Top