Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഏപ്രില്‍-സെപ്തംബര്‍ കാലയളവിലെ സര്‍ക്കാര്‍ വായ്പ മൊത്ത ലക്ഷ്യത്തിന്റെ 60 ശതമാനത്തില്‍ താഴെയാകും – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ ഇന്ത്യന്‍ ഗവണ്‍മെന്റ് കടമെടുപ്പ് മൊത്ത വായ്പാ ലക്ഷ്യത്തിന്റെ 55% മുതല്‍ 58% വരെയാകും. ചെലവുകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ബോണ്ട് വിതരണം വിപണി പ്രതീക്ഷയ്ക്ക് അടുത്ത് നിലനിര്‍ത്തുന്നതിനുമാണ് ഇത്രയും കടമെടുപ്പ് നടത്തുന്നത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ വിപണിയില്‍ നിന്ന് 15.43 ട്രില്യണ്‍ രൂപ (187.18 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇത് നടപ്പ് വര്‍ഷത്തില്‍ സമാഹരിച്ച 14.21 ട്രില്യണ്‍ രൂപയേക്കാള്‍ കൂടുതലാണ്. ‘വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 55% മുതല്‍ 58% വരെ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. മാര്‍ച്ച് 27 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി (ആര്‍ബിഐ) കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം എടുക്കും,’ ധനമന്ത്രാലയ വക്താവ് പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുഴുവന്‍ വര്‍ഷ ലക്ഷ്യത്തിന്റെ 58% സര്‍ക്കാര്‍ കടമെടുത്തിരുന്നു. ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളിലെ ഗണ്യമായ മെച്യൂരിറ്റികള്‍ കണക്കിലെടുത്ത്, തുടക്കത്തിലെ കടമെടുപ്പ്, ലക്ഷ്യത്തിന്റെ 55% ആയി കുറയ്ക്കണമെന്ന് വിപണി പങ്കാളികള്‍ ആവശ്യപ്പെടുന്നു.മാത്രമല്ല കൂടുതലും ദീര്‍ഘകാല മെച്യൂരിറ്റി പേപ്പറുകളാകണം.

1.59 ട്രില്യണ്‍ രൂപയുടെ ബോണ്ടുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലും 2.81 ട്രില്യണ്‍ രൂപയുടേത് രണ്ടാം പകുതിയിലും കാലാവധി പൂര്‍ത്തിയാകാനിരിക്കുകയാണ്. ട്രഷറി ബില്‍ ഇഷ്യൂവുകള്‍ ക്രമാനുഗതമായി നടത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ഈ അള്‍ട്രാ-ഹ്രസ്വകാല ഉപകരണങ്ങള്‍ വഴി ഈ മാസംസര്‍ക്കാര്‍ അപ്രതീക്ഷിതമായി 500 ബില്യണ്‍ രൂപ കടമെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം. 364 ദിവസത്തെ വരുമാനം കഴിഞ്ഞ ആഴ്ച 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡിനേക്കാള്‍ ഉയര്‍ന്നു, ഇത് പരിഹാര നടപടികള്‍ പരിഗണിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു, റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഉയര്‍ന്ന വിതരണവും ബാങ്കിംഗ് സിസ്റ്റം ലിക്വിഡിറ്റിയിലെ ഇടിവുമാണ് ഈ പ്രതിഭാസത്തിന് കാരണം. മാത്രമല്ല, ചില മാര്‍ക്കറ്റ് പങ്കാളികള്‍ പ്രതീക്ഷിക്കുന്നതുപോലെ, 20- അല്ലെങ്കില്‍ 50 വര്‍ഷത്തെ ബോണ്ട് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ല.

14 വര്‍ഷ സെഗ്മെന്റിലെ ഡിമാന്‍ഡ് കുറയ്ക്കുമെന്നതിനാലാണ് ഇത്. ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിനെ കുറിച്ച് സര്‍ക്കാരും ആര്‍ബിഐയും ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നടപ്പ് വര്‍ഷത്തില്‍, സര്‍ക്കാര്‍ ഗ്രീന്‍ ബോണ്ടുകള്‍ വഴി 160 ബില്യണ്‍ രൂപ സമാഹരിച്ചിരുന്നു.

എന്നാല്‍ ഈ വര്‍ഷം അത്തരം ഇഷ്യു പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

X
Top