കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബിഇഎംഎല്ലിന്റെ സ്വകാര്യവൽക്കരണ നടപടിയുമായി സർക്കാർ മുന്നോട്ട്

മുംബൈ: ഡിസംബർ പാദത്തിൽ ബി‌ഇ‌എം‌എല്ലിന്റെ സ്വകാര്യവൽക്കരണത്തിനായി സർക്കാർ സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കാൻ സാധ്യതയുണ്ടെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ മാസം ആദ്യം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം ബി‌ഇ‌എം‌എല്ലിന്റെ ഭൂമിയും നോൺ-കോർ ആസ്തികളും ബി‌ഇ‌എം‌എൽ ലാൻഡ് അസറ്റ്‌സ് ലിമിറ്റഡിൽ നിന്ന് വിഭജിക്കാൻ അനുമതി നൽകിയിരുന്നു.

ബി‌ഇ‌എം‌എല്ലിന്റെ ഓരോ ഓഹരി ഉടമയ്‌ക്കും ബി‌ഇ‌എം‌എൽ ലാൻഡ് അസറ്റ്‌സിൽ ഓഹരികൾ ലഭിക്കുമെന്നും, വിഭജന നടപടികൾ സെപ്‌റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വിഭജന പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ബി‌ഇ‌എം‌എല്ലിന്റെ തന്ത്രപരമായ വിൽപ്പനയ്ക്കുള്ള സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുമെന്ന് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഫിനാൻഷ്യൽ ബിഡുകൾ പ്രതീക്ഷിക്കുന്നതായും. അപ്പോഴേക്കും ഡ്രാഫ്റ്റ് ഷെയർ പർച്ചേഴ്‌സ് എഗ്രിമെന്റ് അന്തിമമാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ജനുവരിയിൽ മാനേജ്‌മെന്റ് നിയന്ത്രണത്തോടൊപ്പം ബിഇഎംഎല്ലിന്റെ 26 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു.


പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിൽ സർക്കാരിന് നിലവിൽ 54.03 ശതമാനം ഓഹരിയുണ്ട്. നിലവിലെ വിപണി വിലയനുസരിച്ച് ബിഇഎംഎല്ലിലെ 26 ശതമാനം ഓഹരി വിറ്റാൽ സർക്കാരിന് ഏകദേശം 2000 കോടി രൂപ സമാഹരിക്കാനാകും. 2016-ൽ കമ്പനിയുടെ മാനേജ്‌മെന്റ് നിയന്ത്രണ കൈമാറ്റത്തോടൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

X
Top