ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ഏഴാം ശമ്പളകമ്മീഷന്‍ തീരുമാനപ്രകാരം കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) 4 ശതമാനം വര്‍ധിപ്പിച്ചേയ്ക്കും. ബുധനാഴ്ച (സെപ്റ്റംബര്‍ 28) ചേരുന്ന മന്ത്രിസഭ യോഗം വര്‍ധനയ്ക്ക് അനുമതി നല്‍കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഡിഎ 38 ശതമാനമായി ഉയരും.

വ്യാവസായിക തൊഴിലാളികളുടെ ചെലവഴിക്കല്‍ അടിസ്ഥാനത്തിലാണ് ഡിഎയും ഡിആറും പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ന്ന നിലയില്‍ തുടര്‍ന്നതിന് ശേഷം, വ്യാവസായിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 6.16 ശതമാനമായിരുന്നു. മെയ് മാസത്തിലെ 6.97 ശതമാനത്തേക്കാള്‍ കുറവാണ് ഇത്.

2022 ജൂണിലെ അഖിലേന്ത്യാ സി.പി.ഐ.ഐ.ഡബ്ല്യു (വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക) 0.2 പോയിന്റ് വര്‍ധിച്ച് 129.2 പോയിന്റിലെത്തി. മെയ് മാസത്തില്‍ സി.പി.ഐ.ഐ.ഡബ്ല്യു 129 പോയിന്റായിരുന്നു. 34 ശതമാനമാക്കി ക്ഷാമബത്ത മാര്‍ച്ചില്‍ വര്‍ധിപ്പിച്ച ശേഷമുള്ള നീക്കമാണ് ഇപ്പോഴത്തേത്.

50 ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതോടെ ഡിഎ വര്‍ധനയുടെ പ്രയോജനം ലഭിക്കും. കോവിഡ് കാല അസാധാരണ സാഹചര്യം കണക്കിലെടുത്ത് 2020 ജനുവരി 1ന് മൂന്ന് ഡിഎ, ഡിആര്‍ ഗഡുക്കള്‍ തടഞ്ഞുവച്ചിരുന്നു. ആ വകയില്‍ ഏകദേശം 34,402 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ലാഭിച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സ് (ഡിഎ) നല്‍കുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് ഡിആര്‍നസ് റിലീഫ് (ഡിആര്‍) ആണ് ലഭ്യമാകുന്നത്.

X
Top