Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഐഡിബിഐ ബാങ്കിന്റെ 51% ഓഹരി വിൽക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്

ഡൽഹി: സർക്കാർ പിന്തുണയുള്ള ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരിയെങ്കിലും വിൽക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഐഡിബിഐ ബാങ്കിന്റെ 94% ഓഹരികളും കൈവശം വച്ചിരിക്കുന്ന സർക്കാരിന്റെയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെയും ഉദ്യോഗസ്ഥർ തങ്ങളുടെ എത്ര ഓഹരികൾ വിൽക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിർദിഷ്ട ഓഹരി വിൽപ്പനയ്ക്ക് ശേഷം രണ്ട് കക്ഷികളും ബാങ്കിൽ ന്യുനപക്ഷ ഓഹരി പങ്കാളിത്തം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇടപാടിന്റെ ഘടനയെക്കുറിച്ച് മന്ത്രിമാരുടെ പാനൽ അന്തിമ തീരുമാനമെടുക്കുമെന്നും, സർക്കാരും എൽഐസിയും സെപ്തംബർ അവസാനത്തോടെ വില്പന പ്രക്രിയ ഔദ്യോഗികമായി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ 6.3 ശതമാനം ഉയർന്നിരുന്നു, ഇത് വായ്പ ദാതാവിന് ഏകദേശം 424.7 ബില്യൺ രൂപയുടെ (5.3 ബില്യൺ ഡോളർ) വിപണി മൂല്യം നൽകി.

X
Top