പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ഓണ്‍ലൈന്‍ വാതുവെപ്പിനും ചൂതാട്ടത്തിനും വിലക്ക്

ന്യൂഡല്‍ഹി: വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ഗെയിം കളിക്കാനും സാധിക്കൂ. നിയന്ത്രണങ്ങള്‍ സംബന്ധിച്ച അന്തിമവിജ്ഞാപനം ഐടി മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി.

ആദ്യമായാണ് രാജ്യത്ത് ഓണ്‍ലൈന്‍ വാതുവെപ്പും ചൂതാട്ടവും നിയന്ത്രിക്കുന്നത്. ഇതിനുള്ള കരട് നയം ജനുവരിയില്‍ പുറത്തിറങ്ങിയിരുന്നു. പണം വച്ച് കളിക്കുന്നവ മാത്രമാണ് തുടക്കത്തില്‍ നിര്‍ത്തുകയെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിക്കുന്നു.

പുതിയ നിയമങ്ങള്‍ പാലിക്കാത്ത ഗെയ്മുകളുടെ സേഫ് ഹാര്‍ബര്‍ പരിരരക്ഷ എടുത്തുമാറ്റപ്പെടും. ഓണ്‍ലൈന്‍ ഗെയിം സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന നിയമപരിരക്ഷയാണ് സേഫ് ഹാര്‍ബര്‍. സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നത് വഴിയാണ് കമ്പനികള്‍ സേഫ ഹാര്‍ബര്‍ സ്വായത്തമാക്കുന്നത്.

വാതുവെപ്പ് നിയന്ത്രിക്കുന്നതിന് സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ (എസ്ആര്‍ഒ) രൂപീകരിക്കും.വ്യവസായ പ്രതിനിധികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍,ശിശുസംരക്ഷകര്‍, മന:ശാസ്ത്രജ്ഞര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. പണമുപയോഗിച്ചുള്ള ഗെയ്മുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം ഇവരാണ് തീരുമാനിക്കുക.

ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷന്‍ സിഇഒ റോളണ്ട് ലാന്‍ഡേഴ്സ് പുതിയ നിയമങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്.നിബന്ധനകളില്‍ വ്യക്തതയുണ്ടാക്കുതാണ് പുതിയ നിയമം.”അവ്യക്തതകള്‍ അവസാനിപ്പിക്കുതും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വളര്‍ച്ചയ്ക്ക് അടിത്തറയിടുതുമാണ് നിയമങ്ങള്‍. ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം ഇതിനകം 2.5 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ ആകര്‍ഷിച്ചിട്ടുണ്ട്. വിജ്ഞാപനം വ്യവസായത്തെ വലിയ ഉയരങ്ങളിലേക്ക് നയിക്കുകയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,”ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്റസി സ്പോര്‍ട്സിന്റെ ഡയറക്ടര്‍ ജനറല്‍ ജോയ് ഭട്ടാചാര്യ പറയുന്നു.

X
Top