Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പാമോയില്‍, സ്വര്‍ണം അടിസ്ഥാന ഇറക്കുമതി വില ഉയര്‍ത്തി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ക്രൂഡ് പാമോയില്‍, സോയാ ഓയില്‍, സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില സര്‍ക്കാര്‍ ഉയര്‍ത്തി. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഭക്ഷ്യ എണ്ണകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വിലകള്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു, ഇറക്കുമതിക്കാരന്‍ അടയ്‌ക്കേണ്ട നികുതിയുടെ അളവ് കണക്കാക്കാന്‍ വിലകള്‍ ഉപയോഗിക്കുന്നു.

സംസ്‌ക്കരിക്കാത്ത പാം ഓയില്‍ വില 971 ഡോളറില്‍ നിന്നും 977 ഡോളറാക്കിയാണ് പരിഷ്‌ക്കരിച്ചത്. സംസ്‌ക്കരിക്കാത്ത സോയ ഓയില്‍ വില 1360 ഡോളറില്‍ നിന്ന് 1275 ഡോളറായും സ്വര്‍ണ്ണവില 565 ഡോളറില്‍ നിന്ന് 582 ഡോളറായും വെള്ളി 699 ഡോളറില്‍ നിന്ന് 771 ഡോളറായും ഉയര്‍ത്തിയിട്ടുണ്ട്.

സ്വര്‍ണ്ണവും വെള്ളിയും ഒഴികെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും അടിസ്ഥാന വില ടണ്ണിന് $ ആണ്. സ്വര്‍ണത്തിന്റെ നിരക്ക് 10 ഗ്രാമിന് ഡോളറും വെള്ളി കിലോയ്ക്ക് ഡോളറുമാണ്. ഭക്ഷ്യ എണ്ണ,വെള്ളി എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരും സ്വര്‍ണ്ണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവുമാണ് ഇന്ത്യ.

X
Top