Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുമായി രൂപയില്‍ വ്യാപാരം: ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്താന്‍ സര്‍ക്കാരും ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യും. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) പരീക്ഷണ ഘട്ടത്തിലാണെന്നും ഇക്കാര്യത്തില്‍ ശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേഷ്യന്‍ മേഖലയിലെ വ്യാപാരം വളര്‍ച്ച തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ രൂപയില്‍ വ്യാപാരം നടത്താനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. പുതിയതായി പുറത്തിറങ്ങുന്ന സിബിസിഡിയ്ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാകും.

വ്യാപാരത്തിന്റെ ലക്ഷ്യങ്ങളേയും വെല്ലുവിളികളേയും കുറിച്ച് മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് പഠനം നടത്തുകയാണ്, ഐഎംഎഫ് കോണ്‍ഫറന്‍സില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ ദാസ് പറഞ്ഞു. കൊവിഡ്, പണപ്പെരുപ്പം, സാമ്പത്തിക വിപണിയിലെ ഞെരുക്കം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവ മൂലം ഉണ്ടാകുന്ന നിര്‍ണായക വെല്ലുവിളികളെ നേരിടാന്‍ ഗവര്‍ണര്‍ ആറ് നയ മുന്‍ഗണനകള്‍ വിശദീകരിച്ചു. ദക്ഷിണേഷ്യന്‍ മേഖല ഇവ പാലിക്കേണ്ടതുണ്ട്.

ഒന്നിലധികം ബാഹ്യ ആഘാതങ്ങള്‍… ദക്ഷിണേഷ്യന്‍ സമ്പദ്വ്യവസ്ഥയില്‍ വില സമ്മര്‍ദ്ദം ചെലുത്തി. അതിനാല്‍, പണപ്പെരുപ്പം നിയന്ത്രിക്കല്‍, വിശ്വസനീയമായ പണ നയ നടപടികള്‍, ടാര്‍ഗെറ്റഡ് സപ്ലൈ-സൈഡ് ഇടപെടലുകള്‍, സാമ്പത്തിക വ്യാപാര നയം, ഭരണപരമായ നടപടികള്‍ എന്നിവ പ്രധാന ഉപകരണങ്ങളായി വര്‍ത്തിക്കണം. ചരക്ക് വിലയിലെ സമീപകാല മയപ്പെടലും സപ്ലൈ സൈഡ് തടസ്സങ്ങളും പണപ്പെരുപ്പം കുറയ്ക്കുന്നതിന് സഹായിക്കും.

പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടരുകയാണെങ്കില്‍ വളര്‍ച്ചയ്ക്കും നിക്ഷേപത്തിനും തിരിച്ചടിയേല്‍ക്കുമെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. അതിര്‍ത്തികടന്നുള്ള വ്യാപാരത്തിന് സിബിസിഡി ഉപകാരപ്പെടുമെന്ന് അന്തര്‍ദ്ദേശീയ നാണയ നിധി നേരത്തെ പറഞ്ഞിരുന്നു. ആഭ്യന്തര പേയ്‌മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദേശ ഇടപാടുകള്‍ മന്ദഗതിയിലുള്ളതും ചെലവേറിയതും സുതാര്യതയില്ലാത്തതുമാണ്.

പണമയക്കലിന്റെ ഉയര്‍ന്ന അളവ് കണക്കിലെടുക്കുമ്പോള്‍, മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും ഇക്കാര്യത്തില്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. ക്രോസ്-ബോര്‍ഡര്‍ പേയ്‌മെന്റുകള്‍ക്കുള്ള ഒരു വഴിയായി അതുകൊണ്ടുതന്നെ സിബിഡിസി മാറും. അതേസമയം അന്താരാഷ്ട്ര സഹകരണം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ.

മൊത്ത വ്യാപാരത്തില്‍ സിബിഡിസിയുടെ പരീക്ഷണം വിജയകരമായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 1ന് ചെറുകിട മേഖലയില്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു.

X
Top