ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് ഡെബ്റ്റ് മാര്‍ക്കറ്റില്‍ പണലഭ്യത ഉറപ്പുവരുത്താനും പരിഭ്രാന്തി വില്‍പന തടയുന്നതിനും റിഡംപ്ഷന്‍ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുമായി
രാജ്യം 330 ബില്യണ്‍ രൂപയുടെ (4 ബില്യണ്‍ ഡോളര്‍) ഫണ്ട് സൃഷ്ടിക്കുന്നു. എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനെയാണ് ഈ ബാക്ക്‌സ്റ്റോപ്പ് ഫണ്ട നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. തുകയുടെ 90 ശതമാനവും സര്‍ക്കാര്‍ സംഭാവനയാണ്.
ബാക്കിയുള്ളത് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ സ്വരൂപിക്കും.മൂന്ന് മാസത്തിനുള്ളില്‍ ഫണ്ട് പ്രവര്‍ത്തനക്ഷമമാകും. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡി.പി. സിംഗിനെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
39 ട്രില്യണ്‍ രൂപ (471 ബില്യണ്‍ ഡോളര്‍) ഇന്ത്യന്‍ കോര്‍പ്പറേറ്റ് ബോണ്ട് വിപണിയെ സംബന്ധിച്ചിടത്തോളം ഫണ്ടിന്റെ വലിപ്പം കുറവാണ്. എന്നാല്‍ പിന്നീടത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും,ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു ക്രെഡിറ്റ് ഇവന്റ് ഉണ്ടാകുമ്പോഴെല്ലാം, റിഡംപ്ഷന്‍ വര്‍ധിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് പണലഭ്യത ഇല്ലാതാക്കുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാനും റിഡംപ്ഷന്‍ സമ്മര്‍ദ്ദം അഭിമുഖീകരിക്കാനും ഭാവിയില്‍ ഫണ്ട് ഉപകരിക്കും.
താരതമ്യേന പണലഭ്യതയില്ലാത്ത നിക്ഷേപ ഗ്രേഡ് ബോണ്ടുകള്‍ വാങ്ങാന്‍ ബാക്ക്‌സ്‌റ്റോപ് ഫണ്ടുകള്‍ ഉപയോഗിക്കാം. 2020 ഏപ്രിലില്‍ ആറ് ഡെബറ്റ് ഫണ്ടുകളില്‍ നിന്നുള്ള റിഡീംഷന്‍ നിര്‍ത്താന്‍ ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍ ഇന്ത്യ നിര്‍ബന്ധിതായ കാര്യംറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ പണം പിന്‍വലിക്കുകയും ഫണ്ട് ഹൗസിന് വിപണിയില്‍ ഡെബ്റ്റ് നിക്ഷേപം വില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്തതിനാലാണ് ഇത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംവിധാനം സഹായിക്കും. 2020-ല്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യാണ് കോര്‍പറേറ്റ് ബോണ്ട് ഫണ്ടെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പിന്നീട് അറിയിച്ചു.