ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

40,000 കോടിയുടെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങുന്നു

ന്യൂഡൽഹി: സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപക‍ർക്ക് സന്തോഷ വാർത്ത. 40,000 കോടി രൂപയുടെ സോവറിൻ ഗോൾഡ് ബോണ്ടുകൾ സർക്കാർ തിരികെ വാങ്ങുന്നു. അപ്രതീക്ഷിതമായി ആണ് സർക്കാരിൻെറ ഈ നീക്കം. ഇത് സർക്കാരിൻ്റെ പണ ലഭ്യത കൂടുതൽ മെച്ചപ്പെടുത്തും എന്നാണ് സൂചന.

നവംബർ 4, നവംബർ 14, ജനുവരി 16 എന്നീ തീയതികളിൽ കാലാവധി പൂർത്തിയാകുന്ന ഗോൾഡ് ബോണ്ടുകളാണ് സർക്കാർ തിരികെ വാങ്ങുന്നത്. 40,000 കോടി രൂപയുടെ ബോണ്ടുകൾ ഇങ്ങനെ തിരികെ വാങ്ങുന്നത്.

ഗോൾഡ് ബോണ്ടുകൾക്കായുളള ലേലം ഒന്നിലധികം രീതിയിൽ നടക്കും. ലേലത്തിനുള്ള ഓഫറുകൾ ഇലക്ട്രോണിക് ഫോർമാറ്റ് രൂപത്തിൽ ആയിരിക്കും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർ ബാങ്കിംഗ് സൊല്യൂഷൻ സിസ്റ്റത്തിൽ 2024 മെയ് ഒൻപത് വ്യാഴാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിൽ ലേലത്തിനായുള്ള അപേക്ഷ സമർപ്പിക്കണം.
ലേലത്തിൻ്റെ ഫലം അന്നുതന്നെ പ്രഖ്യാപിക്കും. 6.18 ശതമാനം മുതലാണ് പലിശ നിരക്ക്.

ഒന്നിലധികം നിരക്കിൽ ലേലം നടത്തുമെന്നാണ് സൂചന. സെറ്റിൽമെൻറ് പിറ്റേ ദിവസം നടത്തും.
ബാങ്കിംഗ് സംവിധാനത്തിലും ലിക്വിഡിറ്റി ഉറപ്പാക്കാൻ സഹായകരമാണ് നീക്കം. മെയ് രണ്ടു വരെ 78,481 കോടി രൂപയുടെ കമ്മിയാണ് പണ ലഭ്യതയിൽ ഉള്ളത്.

പുതിയ സർക്കാർ ചുമതലയേൽക്കുന്നതിന് മുമ്പ് സർക്കാരിൻെറ ചെലവ് ഉയരാൻ സാധ്യതയില്ല. മെയിൽ കേന്ദ്ര ബാങ്ക് സർക്കാരിന് വാർഷിക ലാഭവിഹിതം നൽകും.

ഇത് സർക്കാരിൻ്റെ പണ നില കൂടുതൽ മെച്ചപ്പെടുത്തും. അതുകൊണ്ട് തന്നെ മറ്റ് പ്രതിസന്ധികളില്ല.

X
Top