Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കെമിക്കല്‍സ്, പെട്രോകെമിക്കല്‍സ് മേഖലയ്ക്കായി പിഎല്‍ഐ സ്‌ക്കീം പരിഗണനയില്‍

ന്യൂഡല്‍ഹി: കെമിക്കല്‍സ്, പെട്രോകെമിക്കല്‍സ് മേഖലയ്ക്കായി ഉല്‍പ്പന്ന-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പരിഗണിക്കുന്നു.ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.ഫിക്കി സംഘടിപ്പിച്ച ‘ഗ്ലോബല്‍ കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് മാനുഫാക്ചറിംഗ് ഹബ്ബ് ഇന്‍ ഇന്ത്യ’ എന്ന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

“രാസവസ്തുക്കള്‍ക്കും പെട്രോകെമിക്കലുകള്‍ക്കുമായി പ്രോത്സാഹന പദ്ധതി പരിഗണിക്കുന്നു. ” സീതാരാമന്‍ പറഞ്ഞു. രാജ്യത്തെ ഊര്‍ജ്ജ പര്യാപ്തമാക്കാന്‍ 500 ജിഗാവാട്ടില്‍ കൂടുതല്‍ അധികം ഫോസില്‍ ഇതര ഉല്‍പാദന ശേഷിക്കാകും. 2022-23 ല്‍ (2022 സെപ്റ്റംബര്‍ വരെ) ഇന്ത്യയുടെ മൊത്തം കെമിക്കല്‍,പെട്രോകെമിക്കല്‍ കയറ്റുമതി 9 ബില്യണ്‍ ഡോളറാണെന്ന് ധനമന്ത്രി പറഞ്ഞു.

മുന്‍ വര്‍ഷത്തേക്കാള്‍ 2 ശതമാനം കൂടുതല്‍.മേഖലയിലെ ഇറക്കുമതി 33.33 ബില്യണ്‍ ഡോളറായി അതേസമയം ഉയര്‍ന്നിട്ടുണ്ട്. 80,000 ഉത്പന്നങ്ങളുള്ള മേഖല, സമ്പദ്വ്യവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നു.

ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള ഇന്‍വേര്‍ട്ടഡ് ഡ്യൂട്ടി ഘടന ചില നിര്‍മ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നുതായും ധനമന്ത്രി അറിയിച്ചു. ഇക്കാര്യം വിശകലനം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകും.ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ്, വൈറ്റ് ഗുഡ്‌സ്, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മ എന്നിവയുള്‍പ്പെടെ 14 പിഎല്‍ഐ പദ്ധതികളാണ് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.

X
Top