കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം തുറക്കാൻ കേന്ദ്രസർക്കാർ

ഗുണ: രാജ്യത്തെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം തുറക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സേവനങ്ങൾ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 543 ലോക്സഭാ മണ്ഡലത്തിലും ഓരോ പാസ്‌പോർട്ട് സേവാ കേന്ദ്രം സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു.

ഇത് യാഥാർഥ്യമാക്കാൻ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് തപാൽ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.

മധ്യപ്രദേശിലെ ഗുണയിൽ പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിൽ ഈ വർഷം ആറ് പുതിയ പാസ്പോർട്ട് കേന്ദ്രങ്ങൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

ഗുണയിൽ പുതിയ പാസ്പോർട്ട് സേവാകേന്ദ്രം തുറന്നതോടെ ആളുകൾക്ക് പാസ്‌പോർട്ട് സേവനങ്ങൾക്കായി ഭോപ്പാലിലേക്കും ഗ്വാളിയോറിലേക്കും പോകേണ്ട സാഹചര്യം പരിഹരിച്ചുവെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു.

പാസ്പോർട്ട് സേവാകേന്ദ്രം
രാജ്യത്ത് പാസ്പോർട്ട് സേവനങ്ങൾ ലളിതവും കാര്യക്ഷമവും സുതാര്യവുമാക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം 2010ൽ ആരംഭിച്ച പദ്ധതിയാണ് പാസ്പോർട്ട് സേവ.

പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതി, ടാറ്റ കൺസൾട്ടൻസി സ‍ർവീസസുമായി സഹകരിച്ചാണ് സർക്കാർ നടപ്പിലാക്കുന്നത്. പാസ്പോ‍ർട്ട് ഓഫീസിൻ്റെ കീഴിലാണ് സേവാകേന്ദ്രം പ്രവർത്തിക്കുന്നത്.

പാസ്പോർട്ട് വെരിഫിക്കേഷൻ, അനുവദിക്കൽ, ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. ഫിസിക്കൽ വേരിഫിക്കേഷനായി സംസ്ഥാന പോലീസിനെയും പാസ്‍പോർട്ട് ഡെലിവറിക്കായി ഇന്ത്യ പോസ്റ്റിനെയും പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്.

രാജ്യത്ത് 93 പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ
ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, 93 പാസ്പോർട്ട് സേവാകേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. കൂടാതെ, 428 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളും രാജ്യത്ത് പ്രവ‍ർത്തിക്കുന്നു. 36 പാസ്‍പോർട്ട് ഓഫീസുകളും രാജ്യത്തുണ്ട്.

2022ൽ പാസ്പോർട്ട് സേവാ പ്രോഗ്രാമിൻ്റെ രണ്ടാംഘട്ടത്തിനുള്ള കരാറിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയും ടാറ്റ കൺസൾട്ടൻസിയും ഒപ്പുവെച്ചിരുന്നു. പാസ്പോർട്ട് സേവാകേന്ദ്രമോ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രമോ ഇല്ലാത്ത ലോക്സഭാ മണ്ഡലങ്ങളിൽ പാസ്പോർട്ട് സേവാകേന്ദ്രം തുറക്കാനായിരുന്നു കരാർ.

6,000 പോസ്റ്റ് ഓഫീസുകൾ തുറന്നു
രാജ്യത്തുടനീളം 6,000 പോസ്റ്റ് ഓഫീസുകൾ തുറന്നതായും മന്ത്രി അറിയിച്ചു. രാജ്യത്ത് കൈപ്പടയിൽ കത്തെഴുതുന്ന പാരമ്പര്യം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കണമെന്നും അത് ഹൃദയവികാരം പ്രകടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

പോസ്റ്റ് ഓഫീസുകളുടെ സേവനങ്ങളിൽ നിരവധി സാങ്കേതിക മാറ്റങ്ങൾ സംഭവിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

X
Top