ന്യൂഡല്‍ഹി: ഐഫോണ്‍,ഐപാഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). നിയന്ത്രണം ഹാക്കര്‍മാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും സിഇആര്‍ടി-ഇന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഓര്‍ഗനൈസേഷനാണ് സിഇആര്‍ടി-ഇന്‍.
ഐപാഡ് എയര്‍, ഐപാഡ് പ്രോ, ഐപാഡ് മിനി, തിരഞ്ഞെടുത്ത ഐഫോണ്‍ 6 എസ്, ഐഫോണ്‍ 7 സീരീസ്, ഐഫോണ്‍ 8 സീരീസ്, ഐഫോണ്‍ എസ്ഇ ഫസ്റ്റ് ജെന്‍ എന്നിവയിലുടനീളം ഹാക്കര്‍മാരെ സഹായിക്കുന്ന ദുര്‍ബലത സിഇആര്‍ടി-ഇന്‍ കണ്ടെത്തി. ‘ഉയര്‍ന്ന’ പ്രധാന്യമാണ് സംഘടന വെബ്‌സൈറ്റില്‍ മുന്നറിയിപ്പിന് നല്‍കുന്നത്. വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, സിസ്റ്റത്തില്‍ ആര്‍ബിട്രറി കോഡ് വിന്യസിക്കാന്‍ ഹാക്കര്‍മാര്‍ക്കാകും.
ആപ്പിള്‍ ഐഒഎസ്, ഐപാഡ്ഒഎസ് എന്നിവയിലുടനീളം ഇത് സാധ്യമാണ്. ആപ്പിളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാസ്‌പെര്‍സ്‌കിയിലെ ഗവേഷകരാണ് ഈ തകരാര്‍ കണ്ടെത്തിയതെന്ന് കമ്പനി അതിന്റെ ഉപഭോക്തൃ സപ്പോര്‍ട്ട് പേജില്‍ പറയുന്നു.