Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യത 150.95 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഡിസംബറിലവസാനിച്ച പാദത്തില്‍ സര്‍ക്കാറിന്റെ ബാധ്യതകള്‍ 150.95 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. തൊട്ടുമുന്‍പാദത്തില്‍ 147.19 ലക്ഷം കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. ധനമന്ത്രാലയം പുറത്തുവിട്ട പൊതുകട മാനേജ്‌മെന്റ് റിപ്പോര്‍ട്ട് വെളിപെടുത്തുന്നു.

പാദാടിസ്ഥാനത്തില്‍ 2.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ബാധ്യതകളിലുണ്ടായത്. യഥാര്‍ത്ഥ കണക്കനുസരിച്ച് ‘ മൊത്തം ബാധ്യതകള്‍ 2022 ഡിസംബര്‍ അവസാനത്തില്‍ 1,50,95,970.8 കോടി രൂപയാണ്. ഇതില്‍ പൊതുകടം 89 ശതമാനം.

3,51,000 കോടി രൂപ ഡേറ്റഡ് സെക്യൂരിറ്റികളിലൂടെ സമാഹരിച്ചപ്പോള്‍ 85,377.9 കോടി രൂപ മെച്യൂരിറ്റി തീയതിയില്‍ തിരിച്ചടച്ചു. പ്രാഥമിക ബോണ്ട് യീല്‍ഡ് ശരാശരി 7.38 ശതമാനമായി. രണ്ടാംപാദത്തിലെ ശരാശരി യീല്‍ഡ് 7.33 ശതമാനമായിരുന്നു.

28.29 ശതമാനം സെക്യൂരിറ്റികളും 5 വര്‍ഷത്തില്‍ മെച്യൂരിറ്റിയാകന്നവയാണ്. ഈ പാദത്തില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്കായി റിസര്‍വ് ബാങ്ക് ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റിയും ഉള്‍പ്പെടെ ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി (എല്‍എഎഫ്) പ്രകാരം ആര്‍ബിഐയുടെ പ്രതിദിന ശരാശരി ലിക്വിഡിറ്റി ആബ്സോര്‍പ്ഷന്‍ ഈ പാദത്തില്‍ 39,604 കോടി രൂപയാണ്.

10 വര്‍ഷ ബെഞ്ച്മാര്‍ക്ക് സെക്യൂരിറ്റി പലിശ നിരക്ക് സെപ്തംബര്‍ പാദ അവസാനത്തിലെ 7.40 ശതമാനത്തില്‍ നിന്ന് 2022 ഡിസംബര്‍ 30 ന് 7.33 ശതമാനമായി കുറഞ്ഞു. സെപ്തംബര്‍ പാദത്തിലെ ബാധ്യതകള്‍ 1,47,19,572.2 കോടി രൂപയായിരുന്നു. ഇതില്‍ പൊതുകടം 89.1 ശതമാനം.

X
Top