
മുംബൈ: ഗോയൽ സാൾട്ട് ഓഹരികൾ 242 ശതമാനം പ്രീമിയത്തോടെ എൻഎസ്ഇ എമെർജിൽ അരങ്ങേറ്റം കുറിച്ചു. ഇഷ്യൂ വിലയായിരുന്ന 38 രൂപയെക്കാള്‍ 92 രൂപ ഉയർന്നു 130 രൂപയിലാണ് ലിസ്റ്റിംഗ്. ഇഷ്യു വഴി 18.63 കോടി രൂപ കമ്പനി സ്വരൂപിച്ചു.
2010-ൽ സ്ഥപിതമായ ഗോയൽ സാൾട്ട് ലിമിറ്റഡ്,രാജസ്ഥാൻ സംസ്ഥാനത്തെ ഭൂഗർഭ ഉപ്പുവെള്ളത്തിൽ നിന്ന് ലഭിക്കുന്ന അസംസ്കൃത ഉപ്പ് ശുദ്ധീകരിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നു.
ഗോയൽ സാൾട്ട് ലിമിറ്റഡ് ട്രിപ്പിൾ-റിഫൈൻഡ് ഫ്രീ-ഫ്ലോ അയോഡൈസ്ഡ് ഉപ്പ്, വ്യാവസായിക ഉപ്പ്, ഇരട്ട-ഫോർട്ടിഫൈഡ് ഉപ്പ്, ട്രിപ്പിൾ-റിഫൈൻഡ് ഹാഫ്-ഡ്രൈ ഉപ്പ് എന്നിവയാണ് മുഖ്യ ഉത്പന്നങ്ങള്‍.
കമ്പനി അസംസ്കൃത വസ്തുക്കൾ പ്രധാനമായും പൊതുവിപണിയില്‍ നിന്നാണ് വാങ്ങുന്നത്, ഇത് അസംസ്കൃത ഉപ്പിന്റെ മൊത്തം ആവശ്യത്തിന്റെ 75 ശതമാനത്തോളം വരും.
ബാക്കി അസംസ്കൃത വസ്തുക്കൾ പ്രൊമോട്ടർമാരുടെ നിയന്ത്രിത സ്ഥാപനങ്ങളിൽ നിന്നും അവരുടെ ഉടമസ്ഥതയിലുള്ള ഉപ്പ് നിലത്തില്‍ നിന്നുമാണ് ശേഖരിക്കുന്നത്.
ഇഷ്യൂ തുക ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള മൂലധനച്ചെലവ്, ബ്രാൻഡ് സൃഷ്ടിക്കലും മാർക്കറ്റിംഗ് ചെലവുകളും, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.