ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ജിക്യുജി പങ്കാളിത്തം: പതഞ്ജലി ഫുഡ്സ് ഓഹരിയില്‍ മുന്നേറ്റം

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് ഓഹരികള്‍ ജൂലൈ 17ന് 3% ഉയര്‍ന്ന് 1,253 രൂപയില്‍ ക്ലോസ് ചെയ്തു. 34 ലക്ഷം ഓഹരികളാണ് എന്‍എസ്ഇയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. രാജീവ് ജയിന്‍ നയിക്കുന്ന ജിക്യുജി പാര്‍ട്്ണേഴ്സ് കമ്പനിയില്‍ 6% ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു.

ഇതാണ് ഓഹരിയെ ഉയര്‍ത്തിയത്. ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി സ്റ്റോക്ക് എക്സ്ചേഞ്ച് സെറ്റില്‍മെന്റ് പ്രക്രിയയിലൂടെയാണ് ജിക്യുജി ഓഹരികള്‍ വാങ്ങിയത്. ഒഎഫ്എസിലൂടെ പതഞ്ജലി ഫുഡ്സ് പ്രമോട്ടര്‍മാരായ പത്ഞ്ജലി ആയുര്‍വേദ് കമ്പനിയിലെ തങ്ങളുടെ പങ്കാളിത്തം 80.82 ശതമാനത്തില്‍ നിന്ന് 73.82% ആക്കി കുറച്ചു.

ഇതോടെ മിനിമം ഷെയര്‍ ഹോള്‍ഡിംഗ് റിക്വയര്‍മെന്റ്സ് നിബന്ധനകള്‍ പാലിക്കാന്‍ പ്രമോട്ടര്‍മാര്‍ക്കായി. കമ്പനിയുടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) പൂര്‍ണ്ണമായും സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിണ്ട്. ഇഷ്യുവില ഡിസ്‌ക്കൗണ്ട് തുകയായ 1000 രൂപയാണെങ്കിലും ഓഹരി 5 ശതമാനം വര്‍ദ്ധനവ് കണ്ടു.

ഈയിടെ അദാനി ട്രാന്‍സ്മിഷന്റെ 3 ശതമാനം ഓഹരി വാങ്ങാന്‍ ജിക്യുജി പാര്‍ട്ണേഴ്സ് തയ്യാറായിരുന്നു. 2666 കോടി രൂപയ്ക്കായിരുന്നു ഇടപാട്. നിക്ഷേപം സ്ഥാപനം നിരന്തരം അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങുകയാണ്.

മാര്‍ച്ചില്‍ ഇവര്‍, അദാനി പോര്‍ട്ട്സ, അദാനി ഗ്രീന്‍ എനര്‍ജി,അദാനി ട്രാന്‍സ്മിഷന്‍,അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി. അതിനായി 15446 കോടി രൂപയാണ് ജിക്യുജി ചെലവഴിച്ചത്.

X
Top