ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും മികച്ച നാലാംപാദ ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ജിആര്‍ ഇന്‍ഫ്രപ്രൊജക്ട്സ് ഓഹരി 1.21 ശതമാനം ഉയര്‍ന്നു. 1095 രൂപയിലായിരുന്നു ക്ലോസിംഗ്. 390.60 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.
മുന്‍പാദത്തെ അപേക്ഷിച്ച് 41 ശതമാനം കൂടുതല്‍. വരുമാനം 2.7 ശതമാനം ഉയര്‍ന്ന് 2461 കോടി രൂപയായി. എബിറ്റ മാര്‍ജിന്‍ 27.2 ശതമാനം.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 21.2 ശതമാനമായിരുന്നു മാര്‍ജിന്‍.ഇന്‍വിറ്റിന്റെ നിര്‍ദ്ദിഷ്ട ലിസ്റ്റിംഗാണ് കമ്പനിയെ തുണയ്ക്കുകയെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നു. അത് ബാലന്‍സ് ഷീറ്റ് ഭാഗികമായി സ്വതന്ത്രമാക്കും.
ഹൈബ്രിഡ് ആന്വിറ്റി മോഡ് പ്രോജക്റ്റുകളിലെ അനുമാനം, ഓര്‍ഡര്‍ ഇന്‍ഫ്ലോസിലെ പുരോഗതി എന്നീ മാനേജ്‌മെന്റ് കമന്ററിയും ബ്രോക്കറേജ് സ്ഥാപനം എടുത്തുകാട്ടി..