ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ പദ്ധതിയുമായി ഗ്രീവ്സ് കോട്ടൺ

മുംബൈ: ആഗോള നിക്ഷേപകനായ അബ്ദുൾ ലത്തീഫ് ജമീൽ കമ്പനിയുടെ ഇ-മൊബിലിറ്റി വിഭാഗത്തിൽ അടുത്തിടെ നടത്തിയ നിക്ഷേപം വഴി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ കയറ്റുമതി സാധ്യതകൾ ഗ്രീവ്സ് കോട്ടൺ വിലയിരുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുചക്ര, ത്രീ വീലർ സെഗ്‌മെന്റുകളിലായി അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പെടെ ചില വാഹനങ്ങൾ ഈ സാമ്പത്തിക അവസാനത്തോടെ പുറത്തിറക്കുമെന്ന് ഗ്രീവ്സ് കോട്ടൺ ഗ്രൂപ്പ് സിഇഒ നാഗേഷ് ബസവൻഹള്ളി പറഞ്ഞു.

30-ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള സൗദി അറേബ്യ ആസ്ഥാനമായുള്ള കുടുംബ ബിസിനസ്സായ അബ്ദുൾ ലത്തീഫ് ജമീൽ ഈ വർഷം ജൂണിൽ കോട്ടൺ ഗ്രീവ്സിന്റെ അനുബന്ധ സ്ഥാപനത്തിൽ 220 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കരാറിന്റെ ഭാഗമായി, അബ്ദുൾ ലത്തീഫ് കമ്പനിയുടെ 35.80 ശതമാനം ഓഹരികൾക്കായി 150 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.

എഞ്ചിൻ നിർമ്മാണം, ഇലക്ട്രിക് മൊബിലിറ്റി, റീട്ടെയിൽ, ഫിനാൻസിംഗ്, ടെക്നോളജി എന്നിങ്ങനെ അഞ്ച് ബിസിനസ്സുകളിൽ സാന്നിധ്യമുള്ള വൈവിധ്യമാർന്ന എഞ്ചിനീയറിംഗ് കമ്പനിയാണ് ഗ്രീവ്സ് കോട്ടൺ ലിമിറ്റഡ്. കമ്പനിയുടെ മൊബിലിറ്റി വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ആമ്പിയർ ബ്രാൻഡിന് കീഴിൽ ഇരുചക്രവാഹനങ്ങളും, ത്രീ-വീലറുകൾ, ഇ-ഓട്ടോ, ഇ-റിക്ഷകൾ എന്നിവ എലെ, തേജ ബ്രാൻഡുകൾക്ക് കീഴിലുമാണ് നിർമ്മിക്കുന്നത്.

ഈ സാമ്പത്തിക വർഷാവസാനത്തോടെ കമ്പനിയുടെ കയറ്റുമതി പദ്ധതിക്ക് ഒരു അന്തിമ രൂപം ലഭിക്കുമെന്ന് നാഗേഷ് ബസവൻഹള്ളി പറഞ്ഞു. ഗ്രീവ്സ് കോട്ടൺ കഴിഞ്ഞ വർഷം നവംബറിൽ റാണിപേട്ടിൽ (തമിഴ്നാട്) ഇവി നിർമാണ കേന്ദ്രം തുറന്നിരുന്നു. ആഭ്യന്തര, അന്തർദേശീയ വിപണി ആവശ്യകതകൾക്കായി കമ്പനി ഇതിനെ അതിന്റെ ഇവി ഹബ്ബായി സ്ഥാപിച്ചു.

X
Top