Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഗ്രീന്‍ബോണ്ട് നിക്ഷേപം സുസ്ഥിര വികസനത്തിനുള്ള സംഭാവനയായി പരിഗണിക്കുമെന്ന് ഐആര്‍ഡിഎഐ

ന്യൂഡല്‍ഹി: ഗ്രീന്‍ ബോണ്ടുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇന്‍ഷൂറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).2023 ജനുവരി 25 മുതല്‍ ഫെബ്രുവരി 9 വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സോവറിന്‍ ഗ്രീന്‍ ബോണ്ടുകളുടെ ലേലം നടക്കാനിരിക്കയാണ്. അതിനിടയിലാണ് പ്രഖ്യാപനം.

‘സോവറിന്‍ ഗ്രീന്‍ ബോണ്ടുകളിലെ നിക്ഷേപം അടിസ്ഥാന സൗകര്യവികസന രംഗത്തെ നിക്ഷേപമായി കണക്കാക്കുകയും കേന്ദ്ര സര്‍ക്കാര്‍ സെക്യൂരിറ്റികളായി വര്‍ഗ്ഗീകരിക്കുകയും ചെയ്യും’ ഐആര്‍ഡിഎഐ സര്‍ക്കുലറില്‍ പറഞ്ഞു. നിക്ഷേപത്തെ സുസ്ഥിര വികസനത്തിനായുള്ള സംഭാവനയായി കാണണം. മാത്രമല്ല പരിസ്ഥിതി നാശം തടയാനും ഇത് ഉപകരിക്കും.

ഇന്‍ഷുറര്‍മാരുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയെ കേന്ദ്രീകരിക്കാനും വൈവിധ്യവത്കരിക്കാനും പരിസ്ഥിതി, സാമൂഹിക ഭരണ (ESG) സംരംഭങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും നീക്കം ലക്ഷ്യമിടുന്നു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുതകുന്ന രീതിയില്‍ പൊതുമേഖല സ്ഥാപനങ്ങളിലാണ് ഗ്രീന്‍ ബോണ്ട് തുക വിനിയോഗിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീന്‍ ബോണ്ട് നിക്ഷേപങ്ങളെ എങ്ങനെ തരംതിരിക്കാം എന്നതിനെക്കുറിച്ച് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ആശയകുഴപ്പമുണ്ട്. ഇക്കാര്യത്തില്‍ അവര്‍ റെഗുലേറ്ററോട് വിശദീകരണം ആവശ്യപ്പെട്ടു. ഗ്രീന്‍ബോണ്ടുകള്‍ ആദ്യമായാണ് രാജ്യത്ത് പുറത്തിറക്കുന്നത്.

8000 കോടി രൂപയുടെ രണ്ട് ഘട്ടങ്ങളായാണ് ആര്‍ബിഐ രാജ്യത്തെ ആദ്യ ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കുക.

X
Top