പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾക്വിക്ക് കൊമേഴ്സ് കമ്പനികള്‍ റീട്ടെയില്‍ വ്യാപാരികളെ മറികടക്കുന്നുപുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളംമ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ലെന്ന് കണ്ടെത്തൽ; നിക്ഷേപത്തിൽ പിന്നോട്ട് പോകുമ്പോഴും കടക്കെണി ഭീഷണിയാകുന്നു

പ​ച്ച​ത്തേ​ങ്ങ വി​ല കി​ലോ​ക്ക് 50രൂ​പ​വ​രെ​യായി ഉയർന്നു

കോ​ഴി​ക്കോ​ട്: പ​ച്ച​​േത്ത​ങ്ങ വി​ല ‘തെ​ങ്ങോ​ളം ഉ​യ​ർ​ന്ന്’ കി​ലോ​ക്ക് 50 രൂ​പ​ വ​രെ​യാ​യി. ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്ടെ​യും വ​ട​ക​ര​യി​ലെ​യും വി​പ​ണി​ക​ളി​ൽ ക​ർ​ഷ​ക​ർ 50 രൂ​പ നി​ര​ക്കി​ലാ​ണ് നാ​ളി​കേ​രം വി​റ്റ​ത്.

മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ര​വ​ലി​യ വി​ല ല​ഭി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ക​ങ്ക​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നാ​ളി​കേ​രം ക​യ​റ്റിയ​യ​ക്കു​ന്ന ഏ​ജ​ൻ​സി​ക​ൾ ക​ച്ച​വ​ട​ക്കാ​ർ​ക്ക് കി​ലോ​ക്ക് 51-52 രൂ​പ വ​രെ ന​ൽ​കാ​ൻ തു​ട​ങ്ങി.

ഉ​ൽപാ​ദ​നം കു​റ​ഞ്ഞ​തും ആ​വ​ശ്യം വ​ർ​ധി​ച്ച​തു​മാ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ശ​ബ​രി​മ​ല സീ​സ​ൺ കൂ​ടി തു​ട​ങ്ങു​ന്ന​തോ​ടെ പ​ച്ച​​ത്തേ​ങ്ങ വി​ല 55 വ​രെ ആ​യേ​ക്കു​മെ​ന്നാ​ണ് മൊ​ത്ത വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ വി​ല​നോ​ക്കു​മ്പോ​ൾ 2018 ലാ​യി​രു​ന്നു നാ​ളി​കേ​ര​ത്തി​ന് വ​ലി​യ വി​ല ല​ഭി​ച്ച​ത്. അ​ന്ന് കി​ലോ​ക്ക് 40 രൂ​പ​വ​രെ​യാ​ണ് എ​ത്തി​യ​ത്.

മ​തി​യാ​യ വി​ല ല​ഭി​ക്കാ​ത്ത​തും, വ​ള പ്ര​യോ​ഗ​ത്തി​നും തേ​ങ്ങ പ​റി​ച്ചെ​ടു​ക്കാ​നു​മു​ള്ള കൂ​ലി​ചെ​ല​വ് കൂ​ടി​യ​തും, ജൈ​വ -രാ​സ വ​ള​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ന്ന​തും, കൃ​ഷി​ഭൂ​മി​ക​ൾ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തു​ണ്ടംതു​ണ്ടാ​മാ​ക്കു​ന്ന​ത് വ​ർ​ധി​ച്ച​തും കാ​ര​ണം നാ​ളി​കേ​ര കൃ​ഷി​യി​ൽനി​ന്ന് ക​ർ​ഷ​ക​ർ വ​ലി​യ​തോ​തി​ലാ​ണ് പി​ന്തി​രി​ഞ്ഞ​ത്.

അ​തി​നാ​ൽത്ത​ന്നെ അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ലാ​യി നാ​ളി​കേ​ര ഉൽപാ​ദ​ന​ത്തി​ൽ വ​ലി​യ കു​റ​വാ​ണു​ള്ള​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, രാ​ജ​സ്ഥാ​ൻ, യു.​പി അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ലി​യ തോ​തി​ൽ ഓ​ർ​ഡ​റു​ള്ള​​പ്പോ​ഴാ​ണ് നാ​ളി​കേ​രം കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ വ​ന്ന​ത്. ഇ​തോ​ടെ ക​യ​റ്റു​മ​തി​ക്കാ​രും പ്ര​യാ​സ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ ക​ണ​ക്ക് നോ​ക്കു​മ്പോ​ൾ 2023 ജൂ​ണി​ലാ​ണ് പ​ച്ച​ത്തേ​ങ്ങ വി​ല കൂ​പ്പു​കു​ത്തി​യ​ത്. അ​ന്ന് കി​ലോ​ക്ക് 23 രൂ​പ മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ടാ​ണി​പ്പോ​ൾ വി​ല ക​ർ​ഷ​ക​ർ ആ​ഗ്ര​ഹി​ച്ച നി​ല​യി​ലേ​ക്കു​യ​ർ​ന്ന് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യ​ത്.

സാ​ദാ തേ​ങ്ങ മൂ​ന്നെ​ണ്ണ​മാ​ണ് ശ​രാ​ശ​രി ഒ​രു​കി​ലോ തൂ​ക്കം​വ​രി​ക. ആ ​നി​ല​ക്ക് നോ​ക്കു​മ്പോ​ൾ ഒ​രു തേ​ങ്ങ​ക്കി​പ്പോ​ൾ 17 രൂ​പ​യോ​ള​മാ​യി വി​ല. കു​റ്റ്യാ​ടി തേ​ങ്ങ​യാ​ണെ​ങ്കി​ൽ ര​ണ്ടെ​ണ്ണം ഒ​രു​കി​ലോ തൂ​ക്കം​വ​രു​ന്ന​തി​നാ​ൽ ഒ​രു​തേ​ങ്ങ​ക്കു​ത​ന്നെ 25 രൂ​പ​യോ​ളം ല​ഭി​ക്കും.

നാ​ളി​കേ​ര​ത്തി​ന് സ​മാ​ന്ത​​ര​മാ​യി കൊ​പ്ര​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല​യും കു​തി​ച്ചു​യ​ർ​ന്നി​ട്ടു​ണ്ട്.മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് 10,200 രൂ​പ മാ​ത്ര​മാ​യി​രു​ന്ന രാ​ജാ​പൂ​ര്‍ കൊ​പ്ര​ക്ക് ക്വി​ന്റ​ലി​നി​പ്പോ​ൾ 20,400 രൂ​പ​യാ​ണ് വി​ല.

കൊ​പ്ര എ​ടു​ത്ത​പ​ടി 15,300, റാ​സ്​ 14,900, ദി​ൽ​പ​സ​ന്ത് 15,400, ഉ​ണ്ട 17,500 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ന​ങ്ങ​ളു​ടെ വി​ല. വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യി​ലും വ​ലി​യ ഉ​യ​ർ​ച്ച​യാ​ണു​ള്ള​ത്.

ജൂ​ലൈ​യി​ൽ 16,000 രൂ​പ​യു​ണ്ടാ​യി​രു​ന്ന​തി​പ്പോ​ൾ 23,400 രൂ​പ​യാ​യി.

X
Top