മുംബൈ: പ്രമുഖ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീൻസെൽ മൊബിലിറ്റി ലിമിറ്റഡ് (ഗ്രീൻസെൽ) ഡൽഹി സർക്കാരിന്റെ ഗതാഗത വകുപ്പിൽ നിന്ന് 570 ഇലക്ട്രിക് ബസുകൾക്കുള്ള ഓർഡർ നേടി.
നാഷണൽ ഇ-ബസ് പ്രോഗ്രാമിന് (എൻഇബിപി) കീഴിൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (സിഇഎസ്എൽ) ആണ് ടെൻഡർ നടത്തിയത്. ഗ്രോസ് കോസ്റ്റ് കോൺട്രാക്റ്റിംഗ് (ജിസിസി) അടിസ്ഥാനത്തിൽ 6,465 ഇ-ബസുകൾക്കുള്ള ഈ കരാർ ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ള ഇ-ബസുകളുടെ ഏറ്റവും വലിയ ടെൻഡറാണ്.
സിഇഎസ്എൽ നടത്തിയ ടെൻഡറിൽ 1,900 12 മീറ്റർ ലോ ഫ്ലോർ ഇ-ബസുകളുടെ ലേലം ഗ്രീൻസെൽ നടത്തിയിരുന്നു. ഈ ബിഡ് ഗ്രീൻസെല്ലിന്റെ B2G പോർട്ട്‌ഫോളിയോ 60%-ലധികം വിപുലീകരിക്കുകയും ഡൽഹി ഗവൺമെന്റ് പോലുള്ള മാർക്വീ ഇടപാടുകാരുടെ ഗ്രീൻസെല്ലിന്റെ സാന്നിധ്യം ഇന്ത്യയിലുടനീളം വികസിപ്പിക്കുകയും ചെയ്യുന്നു.
തങ്ങളുടെ ആഗോള അനുഭവ പരിചയം, ഇ-മൊബിലിറ്റി സാങ്കേതിക വിദ്യയിലെ വികസനം, ഇന്ത്യയിലെ ഗതാഗതം വൈദ്യുതീകരിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ശക്തമായ മുന്നേറ്റം എന്നിവ പ്രയോജനപ്പെടുത്തി ഒരു പാൻ-ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയാകാൻ ഗ്രീൻസെൽ ലക്ഷ്യമിടുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ന്യൂഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഗ്രീൻസെൽ 1500-ലധികം ഇ-ബസുകൾ വിന്യസിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിൽ 23 നഗരങ്ങളിലായി 700-ലധികം ഇ-ബസുകൾ പ്രവർത്തിക്കുന്നുണ്ട്.
50,000 ഇ-ബസുകൾ ഇന്ത്യയിൽ വിന്യസിക്കുകയെന്ന ഇന്ത്യാ ഗവൺമെന്റിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഈ ടെൻഡറിന്റെ വിജയികളിൽ ഒരാളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഗ്രീൻസെൽ മൊബിലിറ്റിയുടെ സിഒഒയും ഫിനാൻസ് ഡയറക്ടറുമായ സുമിത് മിത്തൽ പറഞ്ഞു.
”വരും വർഷങ്ങളിൽ ഇന്ത്യൻ റോഡുകളിലെ ഹരിത പൊതുഗതാഗതത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ഗ്രീൻസെൽ മൊബിലിറ്റി എല്ലായ്‌പ്പോഴും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നു.”