റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്നു

മുംബൈ: വരാനിരിക്കുന്ന ഐപിഒകളുടെ(IPO) പ്രീമിയം ഉയരുന്നതാണ്‌ ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത.

ഗ്രേ മാര്‍ക്കറ്റ്‌(Grey Market) പ്രീമിയം ഉയരുന്നത്‌ ഐപിഒകള്‍ക്ക്‌ ഉയര്‍ന്ന ഡിമാന്‍ഡ്‌ ആണ്‌ ഉള്ളത്‌ എന്നതിന്റെ സൂചനയാണ ഓറിയന്റ്‌ ടെക്‌നോളജി, പ്രീമിയര്‍ എനര്‍ജീസ്‌, ഇക്കോസ്‌ ഇന്ത്യ മൊബിലിറ്റി, ബസാര്‍ സ്‌റ്റൈല്‍ റീട്ടെയില്‍, ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ തുടങ്ങിയ ഐപിഒ കള്‍ക്ക്‌ മാര്‍ക്കറ്റില്‍ ഉയര്‍ന്ന പ്രീമിയം ആണുള്ളത്‌.

ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്നത്‌ ഐപിഒകള്‍ മികച്ച ലിസ്‌റ്റിംഗ്‌ നേട്ടം നല്‍കുമെന്ന്‌ നിക്ഷേപകരുടെ പ്രതീക്ഷയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.

ഗ്രേ മാര്‍ക്കറ്റില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നത്‌ ഐപിഒകളുടെ ലിസ്‌റ്റിംഗിന്‌ ശേഷമുള്ള പ്രകടനം മികച്ചതായിരിക്കുമെന്ന്‌ പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്‌.

നിലവില്‍ ഐപിഒകള്‍ക്ക്‌ ചെറുകിട നിക്ഷേപകരില്‍ നിന്നും നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നും ഒരുപോലെ ഉയര്‍ന്ന ഡിമാന്‍ഡ്‌ ആണുള്ളത്‌. ചെലവേറിയ നിലയില്‍ ഇഷ്യൂ വില നിശ്ചയിച്ചിരിക്കുന്ന ഐപിഒകള്‍ക്കുപോലും ഉയര്‍ന്ന സബ്‌സ്‌ക്രിപ്‌ഷനാണ്‌ ലഭിക്കുന്നത്‌.

ഈ മാസം ലിസ്റ്റ്‌ ചെയ്‌ത സരസ്വതി സാരി ഡിപ്പോ, ഫസ്റ്റ്‌ ക്രൈ, ഓല ഇലക്‌ട്രിക്‌, യൂണികോമേഴ്‌സ്‌ ഇ-സൊല്യൂഷന്‍സ്‌ തുടങ്ങിയ ഓഹരികള്‍ മികച്ച ലിസ്റ്റിംഗ്‌ നേട്ടമാണ്‌ നല്‍കിയത്‌.

X
Top