ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

മാര്‍ച്ചിലെ മൊത്തം വിദേശ നിക്ഷേപം നാല് ലക്ഷം കോടി പിന്നിട്ടു

മുംബൈ: രാജ്യത്തെ വിദേശ നിക്ഷേപത്തില്റെക്കോഡ് വര്ധന. മാര്ച്ചില്4.06 ലക്ഷം കോടി രൂപ(49 ബില്യൺ ഡോളർ) മൂല്യമുള്ള നിക്ഷേപമാണ് വിദേശ സ്ഥാപനങ്ങള്നടത്തിയത്. ഇതാദ്യമായാണ് ഒരു മാസത്തെ മൊത്തം നിക്ഷേം നാല് ലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ ഒരു വര്ഷത്തെ ശരാശരിയായ 2.46 ലക്ഷം കോടിയുടെ 1.65 മടങ്ങാണിത്.

നവംബര്മുതല്മാര്ച്ച് വരെ പ്രതിമാസ മൊത്തം നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലേറെയായിരുന്നു. മാര്ച്ചില്35,098 കോടി രൂപ(4.2 ബില്യണ്ഡോളര്)യുടെ അറ്റ നിക്ഷേപമാണ് ഓഹരിയിലെത്തിയത്.

വന്കിട ഓഹരികള്മികച്ച മൂല്യത്തില്ലഭ്യമായതിനാല്ഏറെ നിക്ഷേപവും ഈ വിഭാഗങ്ങളിലെ കമ്പനികളിലേയ്ക്കാണെത്തിയതെന്നതും ശ്രദ്ധേയമാണ്.

മാര്ച്ചിലെ ആദ്യത്തെ രണ്ട് ആഴ്ചകളില്4.9 ബില്യണ്ഡോളറിന്റെ അറ്റ നിക്ഷേപമാണ് വിദേശ നിക്ഷേപകര്നടത്തിയത്. അഞ്ച് വര്ഷത്തെ കണക്കെടുത്താല്എഫ്പിഐ (ഫോറിന്പോര്ട്ട്ഫോളിയോ ഇന്വസ്റ്റേഴ്സ്)കള്രണ്ടാഴ്ചക്കുള്ളില്നാല് ബില്യണ്ഡോളറിലധികം നിക്ഷേപിച്ചത് നാലുതവണ മാത്രമാണെന്ന് എന്എസ്ഡിഎലിന്റെ കണക്കുകള്വ്യക്തമാക്കുന്നു.

2024 ഫെബ്രുവരിവരെയുള്ള 12 മാസത്തെ കണക്കെടുത്താല്ആഭ്യന്തര നിക്ഷേപ ഫണ്ടുകള്1.8 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ ഓഹരി വിപണിയിലിറക്കിയത്. കുറച്ചു വര്ഷങ്ങളായി ആഭ്യന്തര നിക്ഷേപത്തില്കുതിപ്പുണ്ടായതോടെ മൊത്തം വിപണി മൂല്യത്തില്വിദേശ നിക്ഷേപകരുടെ വിഹിതം 24 മുതല്25 ശതമാനം എന്ന നിലയിലേയ്ക്ക് താഴുകയും ചെയ്തിട്ടുണ്ട്.

മാര്ച്ചിലെ ആദ്യ രണ്ടാഴ്ചയിലെ കണക്കുപ്രകാരം വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപകര്കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഓഹരി ആസ്തി 756 ബില്യണ്ഡോളറാണ്. ഇതുപ്രകാരം ആസ്തിയിലെ വാര്ഷിക വര്ധന 42 ശതമാനമാണ്.

മൊത്തം വിപണി മൂല്യത്തിന്റെ 18 ശതമാനംവരും ഇത്. വിപണിയില്വ്യാപാരം നടക്കുന്ന ഓഹരികളുടെ വിപണി മൂല്യത്തിന്റെ മൂന്നിലൊന്നാണ് ഈ വിഹിതം.

X
Top