മുംബൈ: 2023 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ അറ്റാദായം 62.3 ശതമാനം ഉയര്‍ന്ന് 4,709.25 കോടി രൂപയായി.
2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 62.3 ശതമാനം വര്‍ധിച്ച് 4,709.25 കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ കമ്പനിയുടെ ഏകീകൃത അറ്റാദായം 2021-22ല്‍ 2,901.59 കോടി രൂപയായിരുന്നു.
പ്രവര്‍ത്തന വരുമാനം 2222-ലെ 47,378.43 കോടി രൂപയില്‍ നിന്ന് 23 സാമ്പത്തിക വര്‍ഷത്തില്‍ 60,307.58 കോടി രൂപയായി ഉയര്‍ന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം ഉല്‍പ്പാദനം 20 ശതമാനം വര്‍ധിച്ച് 6.06 ലക്ഷം യൂണിറ്റില്‍നിന്ന് 7.27 ലക്ഷം യൂണിറ്റായി.
വില്‍പ്പനയുടെ കാര്യത്തില്‍, ക്രെറ്റ, വെന്യൂ തുടങ്ങിയ ജനപ്രിയ എസ്.യു.വികള്‍ വില്‍ക്കുന്ന ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, അല്‍കാസര്‍, ടക്‌സണ്‍, സെഡാനുകളായ വെര്‍ണ, ഔറ, ഹാച്ച്‌ബാക്ക് ഗ്രാന്‍ഡ് ഐ. 10 എന്നിവ ഈ സാമ്പത്തിക വര്‍ഷം എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി.
2022 ലെ 4.81 ലക്ഷം യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ ആഭ്യന്തര വില്‍പ്പന 5.67 ലക്ഷം യൂണിറ്റായിരുന്നു, 17.9 ശതമാനം വളര്‍ച്ച.
കമ്പനിയുടെ കയറ്റുമതി 2022 സാമ്പത്തിക വര്‍ഷത്തിലെ 1.29 ലക്ഷം യൂണിറ്റില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 1.53 ലക്ഷം യൂണിറ്റായി വര്‍ധിച്ചു.