Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പ്രകൃതിദത്ത റബറിന്‍റെ ഉത്പാദനത്തില്‍ വളര്‍ച്ച

കോട്ടയം: പ്രകൃതിദത്ത റബറിന്‍റെ ഉത്പാദനത്തില്‍ രാജ്യത്ത് 8.3 ശതമാനം വളര്‍ച്ച നേടി. ഹെക്ടര്‍പ്രതിയുള്ള ഉത്പാദനത്തിലും നേട്ടമുണ്ടായി. 2022-23ല്‍ രാജ്യത്തെ റബർ ഉത്പാദനം 839,000 മെട്രിക് ടണ്‍ ആയിരുന്നു.

1482 കിലോഗ്രാമാണ് 2022-23ലെ ഹെക്ടര്‍പ്രതിയുള്ള ഉത്പാദനം. കഴിഞ്ഞവര്‍ഷം ഇത് 1472 കിലോഗ്രാമായിരുന്നു. റബർ ഉപയോഗം 9 ശതമാനം വളര്‍ച്ചയോടെ ഉയര്‍ന്ന നിലയില്‍ തുടരുന്നു. 13,50,000 മെട്രിക് ടണ്ണായിരുന്നു 2022-23ലെ ഉപയോഗം.

മുന്‍ വര്‍ഷം ഇത് 12,38,000 മെട്രിക് ടണ്‍ ആയിരുന്നു. റബർ ഉപയോഗത്തിൽ ടയര്‍മേഖല 4.8 ശതമാനവും ടയറിതരമേഖല 20.4 ശതമാനവും വളര്‍ച്ച നേടി.

രാജ്യത്തെ മൊത്തം റബർ ഉത്പാദനത്തിന്‍റെ 70.3 ശതമാനവും ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ടയര്‍നിര്‍മാണമേഖലയിലാണ്.

X
Top