
ന്യൂഡല്‍ഹി: 1.65 ലക്ഷം കോടി രൂപയാണ് രാജ്യം ജൂലൈയില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 11 ശതമാനം അധികം. 2023 ഏപ്രിലിലെ 1.87ലക്ഷം കോടി രൂപയാണ് ഇതിന് മുന്‍പുള്ള വലിയ ശേഖരം.
ജൂണ്‍ മാസത്തില്‍ 1,61,497 കോടി രൂപയായിരുന്നു ശേഖരം. തുടര്‍ച്ചയായ 5-ാം മാസവും 1.6 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നേടാന്‍ രാജ്യത്തിനായി. ഇത് 17-ാം മാസമാണ് ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്.
1,61,497 കോടി രൂപയില്‍ 29,773 കോടി രൂപ കേന്ദ്രത്തിന്റേയും 37,623 കോടി രൂപ സംസ്ഥാനങ്ങളുടേയും വിഹിതമാണ്.സംയുക്ത ജിഎസ്ടി 85,930 കോടി രൂപ.
11,779 കോടി രൂപയാണ് സെസ്. ഇതില്‍ ഇറക്കുമതി സെസ് 840 കോടി രൂപയും ഉള്‍പ്പെടും. ഐജിഎസ്ടിയില്‍ നിന്ന് സിജിഎസ്ടിക്ക് 39,785 കോടി രൂപയും എസ്ജിഎസ്ടിക്ക് 33,188 കോടി രൂപയുമാണ്.
റെഗുലേറ്ററി സെറ്റില്‍മെന്റിന് ശേഷം 2023 ജൂലൈ മാസത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം യഥാക്രമം 69,558 കോടി രൂപയും 70,811 കോടി രൂപയുമായി.