ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജിഎസ്ടി വരുമാനം 2.5 ശതമാനം ഉയര്‍ന്ന് 1.5 ലക്ഷം കോടി രൂപയായി

ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തില്‍ രാജ്യം 1.5 ലക്ഷം കോടി രൂപ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തില്‍ പിരിച്ചെടുത്തു. 2021 സമാനമാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 15.2 ശതമാനം വര്‍ധന. തൊട്ടുമുന്‍മാസമായ നവംബര്‍ ശേഖരത്തില്‍ നിന്നും 2.5 ശതമാനവും കൂടി.

ഇതോടെ തുടര്‍ച്ചയായ 10 -ാം മാസവും 1.4 ലക്ഷം കോടിയ്ക്ക് മുകളില്‍ പിരിക്കാനായി. 1.5 ലക്ഷം കോടി രൂപയില്‍ 26,711 കോടി രൂപ കേന്ദ്രത്തിന്റേയും 33,357 കോടി രൂപ സംസ്ഥാനങ്ങളുടേതുമാണ്. ഒരുമിച്ചുള്ളത് 78434 കോടി രൂപ.

11,005 കോടി രൂപയാണ് സെസ്. സംയുക്ത ശേഖരത്തില്‍ നിന്നും 36,669 കോടി രൂപ കേന്ദ്രവും 31,094 കോടി രൂപ സംസ്ഥാനങ്ങള്‍ വീതവും പങ്കിട്ടു. ഇതോടെ മൊത്ത വരുമാനം, കേന്ദ്രത്തിന്റേത് 63,380 കോടി രൂപയും സംസ്ഥാനങ്ങളുടേത് 64451 കോടി രൂപയുമായി.

നവംബര്‍ 2022 ല്‍ 1.46 ലക്ഷം കോടി രൂപയും ഡിസംബര്‍ 2021 ല്‍ 1.3 ലക്ഷം കോടിരൂപയുമായിരുന്നു ജിഎസ്ടി വരുമാനം.ഡിസംബര്‍ 2022 ല്‍, 14 ശതമാനത്തില്‍ താഴെ വളര്‍ച്ച കൈവരിച്ച സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും: ഹിമാചല്‍ പ്രദേശ് (7 ശതമാനം), പഞ്ചാബ് (10 ശതമാനം), മണിപ്പൂര്‍ (-5 ശതമാനം), അസം (13 ശതമാനം), ഒഡീഷ (-6 ശതമാനം), ഛത്തീസ്ഗഡ് (0 ശതമാനം), ദാമന്‍ ആന്‍ഡ് ദിയു (-86 ശതമാനം), ഗോവ (-22 ശതമാനം), ലക്ഷദ്വീപ് (-36 ശതമാനം), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (-19 ശതമാനം), തെലങ്കാന (11 ശതമാനം).

സംരക്ഷിത ജിഎസ്ടി വരുമാന കാലയളവ് ജൂണ്‍ 30-ന് അവസാനിച്ചതിനാല്‍, സംസ്ഥാനങ്ങളുടെ ശേഖരണം 14 ശതമാനമോ കൂടുതലോ ഇല്ലെങ്കില്‍ നഷ്ടപരിഹാരം ലഭിക്കില്ല.

X
Top