കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മെയ് മാസ ജിഎസിടി വരുമാനം 1.57 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) യില്‍ നിന്നുള്ള വരുമാനം മെയ് മാസത്തില്‍ 1.5 ലക്ഷം കോടി രൂപ കടന്നു. ധനമന്ത്രാലയം അറിയിച്ചതാണിത്. ഇത് അഞ്ചാം തവണയാണ് ജിഎസ്ടി 1.5 ലക്ഷം കോടി രൂപ ഭേദിക്കുന്നത്.

1,57,090 കോടി രൂപയാണ് രാജ്യം മെയില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്.2022 മെയിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 ശതമാനം വളര്‍ച്ച. തുടര്‍ച്ചയായ 14 ാം മാസവും 1.4 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നേടാനും രാജ്യത്തിനായി.

1.57 ലക്ഷം കോടി രൂപയില്‍ 28,411 കോടി രൂപ കേന്ദ്രത്തിന്റേയും 35,828 കോടി രൂപ സംസ്ഥാനങ്ങളുടേയും വിഹിതമാണ്. സംയുക്ത ജിഎസ്ടി 81,363 കോടി രൂപ.11,489 കോടി രൂപയാണ് സെസ്.

സംയോജിത ജിഎസ്ടിയില്‍ നിന്ന് കേന്ദ്ര ജിഎസ്ടിയിലേക്ക് 35,369 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിലേക്ക് 29,769 കോടി രൂപയും തീര്‍പ്പാക്കി. സെറ്റില്‍മെന്റിന് ശേഷമുള്ള മൊത്തം വരുമാനം കേന്ദ്രത്തിന് 63,780 കോടി രൂപയും സംസ്ഥാന ജിഎസ്ടിക്ക് 65,597 കോടി രൂപയുമാണ്. പല സംസ്ഥാനങ്ങളും കഴിഞ്ഞ മാസം ജിഎസ്ടി ശേഖരണത്തില്‍ ശക്തമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍, 22 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവരുടെ വരുമാനത്തില്‍ 14 ശതമാനത്തില്‍ താഴെ വളര്‍ച്ച രേഖപ്പെടുത്തി.

ഹിമാചല്‍ പ്രദേശ് (12 ശതമാനം), പഞ്ചാബ് (-5 ശതമാനം), ഉത്തരാഖണ്ഡ് (9 ശതമാനം), ഹരിയാന (9 ശതമാനം), രാജസ്ഥാന്‍ (4 ശതമാനം), ഉത്തര്‍പ്രദേശ് (12 ശതമാനം), നാഗാലാന്‍ഡ് (6 ശതമാനം), മണിപ്പൂര്‍ (-17 ശതമാനം), പശ്ചിമ ബംഗാള്‍ (5 ശതമാനം), ജാര്‍ഖണ്ഡ് (5 ശതമാനം), ഛത്തീസ്ഗഢ് (-4 ശതമാനം) എന്നീ സംസ്ഥാനങ്ങള്‍ ഇതില്‍ പെടുന്നു.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി ശേഖരം 12 ശതമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

X
Top