ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിമാസ ചരക്ക്, സേവന നികുതി വരുമാനം (ജിഎസ്ടി) ശരാശരി 1.49 ലക്ഷം കോടി രൂപയാണെന്ന് വരുമാന സെക്രട്ടറി തരുണ്‍ ബജാജ്. പദവിയൊഴിയുന്നതിന് മുന്‍പായി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവംബര്‍ 30 നാണ് ബജാജിന്റെ കാലവധി അവസാനിക്കുന്നത്.
ജിഎസ്ടി വരുമാനം മാസം തോറും വ്യത്യാസപ്പെടുമെന്ന് ബജാജ് പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കുറവ് വരുമാനം മാത്രമാണ് ലഭ്യമാവുക.ഉത്സവ സീസണായതിനാല്‍, അതേസമയം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൂടുതല്‍ ലഭ്യമാകും.
എന്തായാലും വരുംമാസങ്ങളിലെ ശരാശരി വരുമാനം 1.5 ലക്ഷം കോടി രൂപയില്‍ തുടരും. കഴിഞ്ഞ വര്‍ഷ ജിഎസ്ടി വരുമാനത്തില്‍ 30 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം 23-25 ശതമാനവും കൂടി.
45ാമത്തെയും നാലാമത്തെയും ജി.എസ്.ടി കൗണ്‍സില്‍ മീറ്റിംഗുകളില്‍, പല വിപരീത ഡ്യൂട്ടി ഘടനകളും ശരിയാക്കാന്‍ കഴിഞ്ഞു. അര്‍ഹമായവര്‍ക്ക് ധാരാളം ഇളവുകളും ആശ്വാസവും ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത 3-6 മാസത്തിനുള്ളില്‍ ജിഎസ്ടി ഘടനയില്‍ കൂടുതല്‍ വ്യക്തത വരും.
48ാമത് ജിഎസ്ടി കൗണ്‌സില് യോഗം ഡിസംബര് 17നാണ്് നടക്കുക. വീഡിയോ കോണ്ഫറന്‌സിംഗ് വഴി ധനമന്ത്രി നിര്മ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം.